വയനാട് മാപ്പിള കലാ സാഹിത്യ വേദിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
നാലാംമൈൽ: രണ്ട് പതിറ്റാണ്ടിലേറെയായി വയനാട് ജില്ലയിൽ പ്രവർത്തിച്ചുവരുന്ന മാപ്പിള കലാ സാഹിത്യ വേദിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
പ്രസിഡന്റ് മഹ്‌മൂദ് ഉള്ളിശ്ശേരി, ജനറൽ സെക്രട്ടറി നിസാർ പിച്ചംകോട്, ട്രഷറർ പി.പി. ഉസ്‌മാൻ തേറ്റമല എന്നിവരെ തിരഞ്ഞെടുത്തു.മറ്റു ഭാരവാഹികളായി മുനീർ ആറാംമൈൽ, വിനോദ് തലപ്പുഴ, ഹാരിസ് പിച്ചംകോട് എന്നിവരെ വൈസ് പ്രസിഡന്റുമാരായും കബീർ വെള്ളമുണ്ട, ശറഫുദ്ദീൻ തലപ്പുഴ, മൻസൂർ വാരാമ്പറ്റ എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. വർക്കിംഗ് സെക്രട്ടറിയായി അബ്ദുസ്സമദ് പിച്ചംകോടിനെയും പ്രവാസി കോഓർഡിനേറ്ററായി മുഹമ്മദലി വെള്ളമുണ്ടയെയും ചുമതലപ്പെടുത്തി. സബ് കോഓർഡിനേറ്ററായി ഉസ്‌മാൻ വെള്ളിലാടിയെയും മീഡിയ കോഓർഡിനേറ്ററായി ഹംസ പുതുമയെയും തെരഞ്ഞെടുത്തു.
പി.വി.എസ്. മൂസയാണ് മുഖ്യ രക്ഷാധികാരി. മുല്ലക്കോയ തങ്ങൾ, മരക്കാർ, ടി. ഇബ്രാഹിം ഹാജി വെള്ളിലാടി എന്നിവരാണ് മറ്റു രക്ഷാധികാരികൾ. ബഷീർ തലപ്പുഴ, റഫീഖ് കെ.പി. മില്ലുമുക്ക്, നൗഫൽ തരുവണ, റംഷാദ് കുപ്പാടിത്തറ, സഹദ് പനമരം, മുജീബ് റഹ്മാൻ അഞ്ച്കുന്ന് എന്നിവരെ എക്‌സിക്യൂട്ടീവ് അംഗങ്ങളായും തെരഞ്ഞെടുത്തു.
യോഗത്തിൽ മഹമ്മൂദ് ആറാംമൈൽ, നിസാർ പിച്ചംകോട്, പി.പി. ഉസ്‌മാൻ തേറ്റമല, മുല്ലക്കോയ തങ്ങൾ, മുഹമ്മദലി വെള്ളമുണ്ട, കബീർ എന്നിവർ സംസാരിച്ചു. മാനവ ഐക്യവും കലാ സാഹിത്യ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ സംഘടനയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും, സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനും സംഘടനയുടെ പ്രവർത്തനം വിപുലീകരിക്കുന്നതിനും യോഗം തീരുമാനിച്ചു.




Leave a Reply