October 29, 2026

സേവന വാരാഘോഷം: നടവയൽ സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സ് ലൈബ്രറി സന്ദർശനവും ശുചീകരണവും നടത്തി

0
IMG-20261006-WA0164
By ന്യൂസ് വയനാട് ബ്യൂറോ

നടവയൽ: സേവന വാരാഘോഷത്തിന്റെയും ഗാന്ധി സ്മൃതി ആഘോഷത്തിന്റെയും ഭാഗമായി നടവയൽ സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികൾ നടവയൽ ഗ്രന്ഥശാല സന്ദർശനവും ശുചീകരണവും നടത്തി. പരിപാടിയുടെ ഉദ്ഘാടനം കവയിത്രിയും പുസ്തക രചയിതാവുമായ സ്റ്റെല്ല മാത്യു നിർവ്വഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ജെയിംസ് പോൾ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ സന്ധ്യ ലിഷു, ലൈബ്രറി സെക്രട്ടറി മേരി അയ്മനച്ചിറ, പിടിഎ പ്രസിഡന്റ് പ്രിൻസ് കോച്ചേരി, എം പി ടി എ പ്രസിഡന്റ് ജിൻസി, ബാലവേദി സെക്രട്ടറി പി. ഡി. ജോസഫ്, വൈസ് പ്രസിഡന്റ് കൊച്ചുറാണി, വൈഗ മോഹൻദാസ്, ബിനീറ്റ സജി, സ്കൗട്ട് മാസ്റ്റർ ടെറൻസ് ജേക്കബ്, ഗൈഡ് ക്യാപ്റ്റൻ ഷിന്റോ കെ ജി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. തുടർന്ന് സ്കൗട്ട് മാസ്റ്റർ ജോസ് മാത്യു കുട്ടികൾക്കായി പ്രത്യേക പ്രവർത്തന ക്ലാസ് നയിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *