October 6, 2026

യൂത്ത് ലീഗ് ജില്ലാ സമ്മേളനം വന്‍ വിജയമാക്കും: മുസ്‌ലിം ലീഗ് മുനിസിപ്പല്‍ കമ്മിറ്റി

0
WhatsApp Image 2026-10-06 at 7.01.50 PM
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: ഒക്ടോബർ 16, 17 തീയതികളിലായി മാനന്തവാടിയിൽ നടക്കുന്ന മുസ്‌ലിം യൂത്ത് ലീഗ് വയനാട് ജില്ലാ സമ്മേളനം വൻ വിജയമാക്കുമെന്ന് ഐ.യു.എം.എൽ മാനന്തവാടി മുനിസിപ്പൽ കമ്മിറ്റി പ്രഖ്യാപിച്ചു. ജില്ലയുടെ ചരിത്രത്തിൽ ആദ്യമായാണ് മാനന്തവാടിയിൽ ജില്ലാ സമ്മേളനം നടക്കുന്നത് പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി മുനിസിപ്പൽ തല സംഘാടക സമിതി രൂപീകരിച്ചതായും നേതാക്കൾ അറിയിച്ചു.

തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജിയും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.കെ. ഫിറോസും പങ്കെടുക്കുന്ന സമ്മേളനം ചരിത്രമാക്കുന്നതിനായി അണികൾ എല്ലാവരും ആവേശപൂർവം രംഗത്തിറങ്ങണമെന്നും നേതാക്കൾ അഭ്യർഥിച്ചു.

പ്രസിഡന്റ് പി.വി.എസ്. മൂസ്സ അധ്യക്ഷത വഹിച്ചു. ഷറഫുദ്ദീൻ കടവത്ത്, ഫൈസൽ പഞ്ചാരക്കൊല്ലി, ഫസലുറഹ്മാൻ, ജംഷീദ് മാസ്റ്റർ, യാസിർ ചിറക്കര, റമീസ് രാജ, പി. ഷുഹാദ് എന്നിവർ സംസാരിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *