October 15, 2026

പത്മശ്രീ ചെറുവയൽ രാമന്റെ നിര്യാണം: സർവകക്ഷി അനുശോചന യോഗം ഇന്ന് മാനന്തവാടിയിൽ

0
IMG-20261014-WA0355
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: പത്മശ്രീ ചെറുവയൽ രാമന്റെ നിര്യാണത്തിൽ അനുശോചിച്ചുകൊണ്ടുള്ള സർവകക്ഷി അനുശോചന യോഗം ഇന്ന് വൈകുന്നേരം 4 മണിക്ക് മാനന്തവാടി ഗാന്ധി പാർക്കിൽ നടക്കും.

ജനബാഹുല്യം മുൻനിർത്തി യോഗം കമ്മനയിൽ നിന്നും മാനന്തവാടി ടൗണിലേക്ക് മാറ്റുകയായിരുന്നു. വൈകുന്നേരം 4 മണിക്ക് പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന മൗന ജാഥയോടെ പരിപാടികൾക്ക് തുടക്കമാകും. തുടർന്ന് 4:30-ന് ഗാന്ധി പാർക്കിൽ അനുസ്മരണ സമ്മേളനം ആരംഭിക്കും.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *