യു.പി.ഐ ഇടപാടുകൾക്കുള്ള ഫീസ് പിൻവലിക്കണം: വ്യാപാരി വ്യവസായ സമിതി ധർണയും ഉത്തരവ് കത്തിക്കൽ പ്രതിഷേധവും സംഘടിപ്പിച്ചു
പുൽപ്പള്ളി: യു.പി.ഐ ഇടപാടുകൾക്കുള്ള ഫീസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായ സമിതി പുൽപ്പള്ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണയും ഉത്തരവ് കത്തിക്കലും സംഘടിപ്പിച്ചു.
പോസ്റ്റ് ഓഫീസിന് മുൻപിൽ നടന്ന സമരം ജില്ലാ ജോയിന്റ് സെക്രട്ടറി സി.ജി. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് എ.ജെ. കുര്യൻ അധ്യക്ഷനായി. മനോജ് ഇല്ലിക്കൽ, വി.ആർ. ഗോപാലകൃഷ്ണൻ, ടി.ടി. കുര്യൻ തുടങ്ങിയവർ സംസാരിച്ചു. വ്യാപാരികളെയും സാധാരണക്കാരെയും ദുരിതത്തിലാക്കുന്ന തീരുമാനത്തിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.




Leave a Reply