ചാരായം വാറ്റാൻ സൂക്ഷിച്ച 40 ലിറ്റർ വാഷുമായി മുപ്പൈനാട് സ്വദേശി അറസ്റ്റിൽ
കൽപ്പറ്റ: ചാരായം വാറ്റാൻ സൂക്ഷിച്ച 40 ലിറ്റർ വാഷുമായി മുപ്പൈനാട് മാൻകുന്ന് സ്വദേശി അറസ്റ്റിൽ. മാൻകുന്ന് പുതുശ്ശേരി വീട്ടിൽ ബാബു പി. (58) ആണ് കൽപ്പറ്റ എക്സൈസ് റേഞ്ച് സംഘത്തിന്റെ പിടിയിലായത്.
പ്രതിയുടെ വീടിന്റെ പശുത്തൊഴുത്തിന് സമീപം ഒളിപ്പിച്ച നിലയിലായിരുന്നു വാഷ് കണ്ടെത്തിയത്. കൽപ്പറ്റ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ജി. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ അബ്കാരി കേസ് രജിസ്റ്റർ ചെയ്യുകയും, കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്യുകയും ചെയ്തു.
പ്രിവന്റീവ് ഓഫീസർ പ്രമോദ് കെ.പി., സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺ കെ.വി., അഖിൽ രാജ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ മുനീറ, പ്രിവന്റീവ് ഓഫീസർ ഡ്രൈവർ സന്തോഷ് ടി.പി. എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.




Leave a Reply