October 22, 2026

1800 കുരുന്നുകൾക്ക് സ്നേഹത്തിന്റെ അന്നമൊരുക്കുന്ന കാവൽക്കാർ; അസംപ്ഷൻ എ.യു.പി സ്കൂളിൽ പാചകത്തൊഴിലാളികളെ ആദരിച്ചു

0
IMG-20261022-WA0055
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: ആയിരത്തിലേറെ വരുന്ന കുരുന്നുകൾക്ക് ദിവസവും സ്നേഹത്തോടും കരുതലോടും കൂടി ഭക്ഷണമൊരുക്കുന്ന പാചകത്തൊഴിലാളികളെ അന്താരാഷ്ട്ര ഷെഫ് ഡേയുടെ ഭാഗമായി സ്കൂൾ അസംബ്ലിയിൽ ആദരിച്ചു. അസംപ്ഷൻ എ.യു.പി സ്കൂളിലെ പി.ടി.എയുടെ നേതൃത്വത്തിലാണ് നിസ്വാർഥ സേവനം കാഴ്ചവെക്കുന്ന ഈ വനിതകൾക്കായി പ്രത്യേക ആദരവ് ഒരുക്കിയത്. ദീർഘകാലമായി വിദ്യാലയത്തിലെ കുട്ടികളുടെ വിശപ്പകറ്റുന്ന 33 വർഷത്തെ സേവന പാരമ്പര്യമുള്ള റംല പി., 31 വർഷമായി സേവനമനുഷ്ഠിക്കുന്ന സഫിയ പി., 30 വർഷത്തെ സേവനവുമായി സീനത്ത്, 10 വർഷത്തെ സേവനവുമായി നസീമ എന്നിവരെ ചടങ്ങിൽ പ്രശസ്തിപത്രവും നൽകി അനുമോദിച്ചു.

 

സ്കൂൾ ഹെഡ്മാസ്റ്റർ സജിൻ ജോസ് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് ആന്റോ ജോർജ് അധ്യക്ഷത വഹിച്ചു. ഹാജറ, അനിൽ കുമാർ, അബ്ദുൽ ജലീൽ പി., ട്രീസ തോമസ്, ബീന മാത്യു, സ്കൂൾ ലീഡർ പി.എസ്. ഫൈഹ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. കുട്ടികൾക്ക് വയറുനിറയെ ഭക്ഷണം വിളമ്പുക മാത്രമല്ല, കരുതലിന്റെയും സമർപ്പണത്തിന്റെയും മികച്ച മാതൃകയാവുക കൂടിയാണ് ഈ വനിതകൾ ചെയ്യുന്നതെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. പാചകത്തൊഴിലാളികളുടെ മഹത്തായ സേവനത്തെ ആദരിച്ച ഈ ചടങ്ങ് വിദ്യാലയത്തിനും സമൂഹത്തിനും ഒരുപോലെ ഹൃദ്യമായ സന്ദേശമാണ് നൽകിയത്.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news