സർട്ടിഫൈഡ് അപ്ലൈഡ് എ ഐ അസോസിയേറ്റ് സർട്ടിഫിക്കേഷൻ നേടി റോഹൻ മാത്യു
മേപ്പാടി: സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന എ ഐ അസുറൻസ് കൗൺസിൽ -ന്റെ സർട്ടിഫൈഡ് അപ്ലൈഡ് എ ഐ അസോസിയേറ്റ് (സി എ എ എ) സർട്ടിഫിക്കേഷൻ നേടി റോഹൻ മാത്യു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പ്രായോഗിക ഉപയോഗം, ജനറേറ്റീവ് എ ഐ , ഉത്തരവാദിത്തപരമായ എ ഐ വിനിയോഗം, എ ഐ ഗവേണൻസ് തുടങ്ങിയ മേഖലകളിലെ അറിവ് വിലയിരുത്തുന്ന പരീക്ഷ വിജയിച്ചാണ് നേട്ടം കൈവരിച്ചത്.
ഗ്രാഫിക് ഡിസൈനിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിലും 52 അന്താരാഷ്ട്ര സർട്ടിഫിക്കേഷനുകൾ നേടിയതിന് 2025-ൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ ഐ ബി ആർ അച്ചിവർ അംഗീകാരം ലഭിച്ച റോഹൻ മാത്യു, വയനാട് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ ബ്രാൻഡിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് വിഭാഗത്തിൽ സീനിയർ വെർച്വൽ മീഡിയ കോർഡിനേറ്ററാണ്.




Leave a Reply