October 22, 2026

സംസ്ഥാന ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ കായികമേള: സുല്‍ത്താന്‍ ബത്തേരി ടി.എച്ച്.എസ്സിന് വിജയം

0
WhatsApp Image 2026-10-22 at 6.56.36 PM
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി:  തിരുവനന്തപുരം ശ്രീകാര്യത്ത്ഒക്ടോബര്‍ 16 മുതല്‍ 18 വരെ നടന്ന 42-ാമത് സംസ്ഥാന ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ കായിക മേളയില്‍ സുല്‍ത്താന്‍ ബത്തേരി ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ മികച്ച വിജയം കരസ്ഥമാക്കി. സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്റര്‍, 200 മീറ്റര്‍ ഓട്ട മത്സരത്തിലും 110 മീറ്റര്‍ ഹര്‍ഡില്‍സിലും മൂന്ന് സ്വര്‍ണ്ണ മെഡലുകള്‍ കരസ്ഥമാക്കിയ ബത്തേരിയുടെ മുഹമ്മദ് ഷഹല്‍ വ്യക്തിഗത ചാമ്പ്യനായി.

സീനിയര്‍ വനിതാ വിഭാഗം ഡിസ്‌കസ് ത്രോ, ഷോട്ട്പുട്ട് ഇനങ്ങളിലായി നൗറി ഫാത്തിമ രണ്ട് സ്വര്‍ണ്ണ മെഡലുകള്‍ കരസ്ഥമാക്കി. ജോപോള്‍ ഫ്രാന്‍സിസ് 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണ്ണമെഡലും 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ വെള്ളിമെഡലും നേടിയപ്പോള്‍, 400 മീറ്റര്‍ സീനിയര്‍ ആണ്‍കുട്ടികളുടെ ഓട്ടത്തില്‍ പി.പി പ്രണവ് വെള്ളി മെഡല്‍ നേടി.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *