October 31, 2026

വയനാട് മെഡിക്കൽ കോളേജിലേക്ക് 13 പുതിയ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ നിയമിച്ചു

0
IMG-20261030-WA0143(1)
Merin S
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: ഡോക്ടർമാരുടെ രൂക്ഷമായ ദൗർലബ്യം നേരിടുന്ന വയനാട് മെഡിക്കൽ കോളേജിലേക്ക് 13 സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ സീനിയർ റെസിഡൻ്റുമാരായി ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് നിയമനം നൽകി. ഒക്ടോബർ 29-ന് ആരോഗ്യ വിദ്യാഭ്യാസ ജോയിൻ്റ് ഡയറക്ടർ പുറത്തിറക്കിയ ഉത്തരവ് പ്രകാരമാണ് നിർബന്ധിത സേവനത്തിൻ്റെ ഭാഗമായുള്ള ഈ നിയമനം. ജനറൽ സർജറി (2), അസ്ഥിരോഗ വിഭാഗം (2), ഫാർമക്കോളജി (2), റേഡിയോളജി (2), ഇമ്മ്യൂണോ ഹെമറ്റോളജി (1), പൾമനോളജി (1), ഗൈനക്കോളജി (1), ജനറൽ മെഡിസിൻ (1), അനസ്തേഷ്യ (1) എന്നിങ്ങനെയാണ് വിവിധ വിഭാഗങ്ങളിലായി ഡോക്ടർമാർ ചുമതലയേൽക്കുന്നത്.

 

മാനന്തവാടിയിൽ പ്രവർത്തിക്കുന്ന മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ ക്ഷാമം ഉഷ വിജയൻ എം.എൽ.എ നിരവധി തവണ ആരോഗ്യ മന്ത്രിയുടെയും ഡയറക്ടറുടെയും ശ്രദ്ധയിൽ പെടുത്തിയിരുന്നു. പുതിയ ഡോക്ടർമാർ കൂടി എത്തുന്നതോടെ മെഡിക്കൽ കോളേജിലെ പ്രതിസന്ധിക്ക് പരിഹാരമാകും. കൂടാതെ റേഡിയോളജി വിഭാഗത്തിൽ രണ്ട് ഡോക്ടർമാർ കൂടി ചുമതലയേൽക്കുന്നതോടെ, പുതുതായി അനുവദിക്കപ്പെട്ട എം.ആർ.ഐ സ്കാനിംഗ് ഉൾപ്പെടെ എക്സ്റേ, സി.ടി, എം.ആർ.ഐ വിഭാഗങ്ങൾ പൂർണ തോതിൽ സജ്ജമാവുകയും രോഗീപരിചരണം കൂടുതൽ മെച്ചപ്പെടുകയും ചെയ്യും. വിവിധ വിഭാഗങ്ങളിലേക്ക് 13 വിദഗ്ധ ഡോക്ടർമാരെ നിയമിക്കുന്നതിലും സജ്ജമായ റേഡിയോളജി വിഭാഗം ഒരുക്കുന്നതിലും മന്ത്രിതലത്തിൽ ശക്തമായി ഇടപെട്ട ഉഷ വിജയൻ എം.എൽ.എയെ ജില്ലാ യു.ഡി.എഫ് കൺവീനർ എച്ച്.ബി. പ്രദീപ് മാസ്റ്റർ അഭിനന്ദിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *