സൗത്ത് ഇന്ത്യൻ ഫുട്‌വെയർ എക്സ്‌പോ വിജയിപ്പിക്കാൻ വയനാട്ടിൽ വിപുലമായ പ്രചാരണത്തിന് തീരുമാനം
മീനങ്ങാടി: കേരള റീട്ടെയിൽ ഫുട്‌വെയർ അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തക കൺവെൻഷനും സൗത്ത് ഇന്ത്യൻ ഫുട്‌വെയർ എക്സ്പോ വിശദീകരണ യോഗവും ചേർന്നു. നവംബർ 21, 22 തീയതികളിൽ കോഴിക്കോട് ട്രേഡ് സെന്ററിൽ നടക്കുന്ന സൗത്ത് ഇന്ത്യൻ ഫുട്‌വെയർ എക്സ്പോ 2026 വിജയപ്രദമാക്കാൻ യോഗം തീരുമാനിച്ചു. എക്സ്‌പോയിൽ വയനാട് ജില്ലയിൽ നിന്ന് നൂറിലധികം വ്യാപാരികളെ പങ്കെടുപ്പിക്കാനും, ഇതിനായി ജില്ലയിലുടനീളം വിപുലമായ പ്രചാരണ പ്രവർത്തനങ്ങൾ നടത്താനും യോഗത്തിൽ തീരുമാനമായി.
ഫുട്‌വെയർ വ്യാപാര മേഖലയിലെ പുതിയ അവസരങ്ങൾ പരിചയപ്പെടുന്നതിനും വ്യാപാരികൾക്കും വ്യവസായികൾക്കും പരസ്പരം സഹകരണത്തിനുള്ള വേദിയൊരുക്കാനും ലക്ഷ്യമിട്ടാണ് എക്സ്‌പോ സംഘടിപ്പിക്കുന്നത്. അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് നൗഷിൽ ടി. തലശ്ശേരി യോഗം ഉദ്ഘാടനം ചെയ്‌തു. സംസ്ഥാന ജനറൽ സെക്രട്ടറിയും വയനാട് ജില്ലാ പ്രസിഡന്റുമായ കെ.സി. അൻവർ അധ്യക്ഷത വഹിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി ഷാജി കല്ലടാസ്, ജില്ലാ വൈസ് പ്രസിഡന്റ് കെ. മുഹമ്മദ് ആസിഫ്, മെട്രൻസ് ഗ്രൂപ്പ് എം.ഡി. സാജുദ്ദീൻ, സുരേഷ് കെണിച്ചിറ, അബൂബക്കർ മീനങ്ങാടി, സുധീഷ് പടിഞ്ഞാറത്തറ, ഷിറാസ് ബത്തേരി, ഷമീർ അമ്പലവയൽ, ലത്തീഫ് മേപ്പാടി, അനസ് ബത്തേരി, അഷ്റഫ് പനമരം, ഇസ്മായിൽ മാനന്തവാടി, രവി മീനങ്ങാടി, ഇല്യാസ് പീകോട് തുടങ്ങിയവർ സംസാരിച്ചു. ജില്ലയിലെ എല്ലാ മണ്ഡലങ്ങളിൽ നിന്നുമുള്ള പ്രവർത്തകരും യോഗത്തിൽ പങ്കെടുത്തു.




Leave a Reply