ഇന്ദിരാഗാന്ധി, സർദാർ പട്ടേൽ, ഉമ്മൻ ചാണ്ടി അനുസ്‌മരണം നടത്തി
വെണ്ണിയോട്: മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് പ്രസിഡൻ്റുമായിരുന്ന ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷി ദിനവും ഉമ്മൻ ചാണ്ടി, സർദാർ വല്ലഭായ് പട്ടേൽ എന്നിവരുടെ ജന്മദിനവും കോട്ടത്തറ മണ്‌ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്‌മരണദിനമായി ആചരിച്ചു. ചടങ്ങിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് സി. സി. തങ്കച്ചൻ അധ്യക്ഷത വഹിച്ചു. ബ്ളോക്ക് പ്രസിഡൻ്റ് പോൾസൺ കൂവക്കൽ, യു.ഡി.എഫ് കൺവീനർ സുരേഷ് ബാബു വാളൽ, പഞ്ചായത്ത് പ്രസിഡൻ്റ് രജിത സി. സി, ടോമി എം. വി, ജോസ് പീയൂസ്, ഒ. ജെ. മാത്യു, ബേബി പുന്നക്കൽ, ജസ്റ്റിൻ സിറിയക്ക്, ടി. ഇബ്രാഹിം, ജെനിമോൾ എം. ജി, അനീഷ് പി. എൽ, വിനോജ് പി. ഇ, കെ. എ. ഫിലോമിന, വി. ജെ. പ്രകാശൻ, പുഷ്പ സുന്ദരൻ എന്നിവർ സംസാരിച്ചു. ചടങ്ങിനോടനുബന്ധിച്ച് ഛായാചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി.




Leave a Reply