November 2, 2026

പുൽപ്പള്ളിക്ക് അനുവദിച്ച ഫയർ സ്റ്റേഷൻ ഉടൻ പ്രവർത്തനം ആരംഭിക്കണം: കേരള കോൺഗ്രസ് (എം)

0
WhatsApp Image 2026-11-02 at 10.26.28 AM
Surya Karthika
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: പുൽപ്പള്ളി പ്രദേശത്തിന്റെ സുരക്ഷ കണക്കിലെടുത്ത് അനുവദിച്ച ഫയർ സ്റ്റേഷൻ ഉടൻ പ്രവർത്തനം ആരംഭിക്കണമെന്ന് കേരള കോൺഗ്രസ് (എം) പുൽപ്പള്ളി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

കബനി പുഴയിലെ അപകടങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനും അഗ്നിബാധ ഉൾപ്പെടെയുള്ള അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനും നിലവിൽ ഫയർഫോഴ്സ് എത്താൻ മണിക്കൂറുകൾ വൈകുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പുൽപ്പള്ളി താഴെ അങ്ങാടിയിലെ വ്യാപാരസ്ഥാപനത്തിലുണ്ടായ തീപിടിത്തം ഉൾപ്പെടെ ഇത്തരം സംഭവങ്ങൾ പ്രദേശത്ത് പതിവാണ്.

സുൽത്താൻ ബത്തേരിയിലോ മാനന്തവാടിയിലോ ഉള്ള ഫയർ സ്റ്റേഷനുകളിൽനിന്ന് ഏകദേശം 40 കിലോമീറ്ററോളം വനമേഖലയിലൂടെ സഞ്ചരിച്ചാണ് പുൽപ്പള്ളിയുടെ അതിർത്തി പ്രദേശങ്ങളിൽ എത്തേണ്ടത്. രാത്രികാലങ്ങളിലെ കനത്ത മൂടൽമഞ്ഞും രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നു. വനത്തിലെ തീ കൃഷിയിടങ്ങളിലേക്ക് പടരുന്നത് മുള്ളൻകൊല്ലി, പുൽപ്പള്ളി മേഖലകളിൽ വലിയ കൃഷിനാശത്തിനും കാരണമാകുന്നുണ്ട്. ഈ സാഹചര്യത്തിൽ ഫയർ സ്റ്റേഷൻ പ്രവർത്തനസജ്ജമാക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

മണ്ഡലം കമ്മിറ്റി യോഗത്തിൽ പാർട്ടി മെമ്പർഷിപ്പ് ക്യാമ്പയിൻ ജില്ലാ സെക്രട്ടറി വിൻസൺ നെടുങ്കൊമ്പിൽ ഉദ്ഘാടനം ചെയ്തു. ബിജു തിണ്ടിയത് അധ്യക്ഷത വഹിച്ചു. സി.പി. മാത്യു, പി.യു. മാണി, ബാബു ചിരക്കക്കുടിയിൽ, തോമസ് കൊട്ടുകാപ്പള്ളി, സ്റ്റീഫൻ താഴത്തുവെട്ടത്ത്, ജോസ് കുറ്റിയാ

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *