ബ്രഹ്‌മഗിരി തട്ടിപ്പ്: വകുപ്പുതല അന്വേഷണം നടത്തുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ
കൽപ്പറ്റ: ബ്രഹ്‌മഗിരി സൊസൈറ്റിയിലെ നിക്ഷേപ തട്ടിപ്പിലും സാമ്പത്തിക ക്രമക്കേടുകളിലും സമഗ്രമായ വകുപ്പുതല അന്വേഷണം നടത്തുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. കൽപ്പറ്റയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
അന്വേഷണം സത്യസന്ധമായും നീതിപൂർവമായും മുന്നോട്ടുപോകും. അഴിമതിയുമായി ബന്ധപ്പെട്ട് പ്രാഥമിക വിജിലൻസ് അന്വേഷണം നടത്താൻ ആഭ്യന്തരവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ഇതിനെ സ്വാഗതം ചെയ്യുന്നതായും മന്ത്രി പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി.ജെ. ഐസക്, ഉഷാ വിജയൻ എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.എൽ. പൗലോസ്, എ.ഐ.സി.സി അംഗം എൻ.ഡി. അപ്പച്ചൻ, പി.പി. ആലി തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.




Leave a Reply