വയനാടിന്റെ തൊഴില്‍മേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും: മന്ത്രി ബിന്ദുകൃഷ്ണ
കൽപ്പറ്റ: വനിതാ – ശിശുക്ഷേമ, തൊഴിൽ, ക്ഷീരവികസന, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ബിന്ദുകൃഷ്ണക്ക് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. മന്ത്രിയായതിന് ശേഷം ആദ്യമായി ജില്ലയിലെത്തിയ ബിന്ദു കൃഷ്ണയെ ഡി സി സി പ്രസിഡന്റ് അഡ്വ. ടി ജെ ഐസകിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.
തുടർന്ന് ഡി സി സി പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മന്ത്രി സംസാരിച്ചു. വയനാടിന്റെ തൊഴിൽമേഖലയുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങൾ പരിഹാരം കാണാൻ എല്ലാവിധ ശ്രമങ്ങളുമുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. ഉഷാവിജയൻ എം എൽ എ, കെ പി സി സി ജനറൽ സെക്രട്ടറി കെ എൽ പൗലോസ്, എ ഐ സി സി അംഗം എൻ ഡി അപ്പച്ചൻ, പി കെ ജയലക്ഷ്മി, പി പി ആലി, കെ കെ വിശ്വനാഥൻമാസ്റ്റർ, എച്ച് ബി പ്രദീപ്മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.




Leave a Reply