ബാണാസുരസാഗർ ഹൈഡൽ ടൂറിസം സെന്ററിൽ കേരള ടൂറിസം വർക്കേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) യൂണിറ്റ് സമ്മേളനവും സ്വീകരണവും സംഘടിപ്പിച്ചു
പടിഞ്ഞാറത്തറ: ബാണാസുരസാഗർ ഹൈഡൽ ടൂറിസം സെന്ററിൽ കേരള ടൂറിസം വർക്കേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) യൂണിറ്റ് സമ്മേളനവും, സി.ഐ.ടി.യുവിൽ നിന്ന് രാജിവെച്ച് ഐ.എൻ.ടി.യു.സിയിൽ ചേർന്ന പത്തോളം പേർക്കുള്ള സ്വീകരണവും സംഘടിപ്പിച്ചു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് പി.പി. ആലി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി പടിഞ്ഞാറത്തറ മണ്ഡലം പ്രസിഡന്റ് കെ.എസ്. തങ്കച്ചൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി പി.കെ. അബ്ദുറഹ്മാൻ മുഖ്യപ്രഭാഷണം നടത്തി.ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.കെ. വർഗീസ്, ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റി അംഗം ജോണി നന്നാട്ട്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി.എ. അരുൺ ദേവ്, യൂത്ത് കോൺഗ്രസ് പടിഞ്ഞാറത്തറ മണ്ഡലം വൈസ് പ്രസിഡന്റ് ജിജോ തോമസ്, കേരള ടൂറിസം വർക്കേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) സംസ്ഥാന സെക്രട്ടറി വിനീഷ് പി.എ, യൂണിറ്റ് ഭാരവാഹികളായ മുഹമ്മദ് ഹർഷാദ് പി., സുരേഷ് ബാബു, ജ്യോതിസ് ജോസ് എന്നിവർ സംസാരിച്ചു.ബാണാസുരസാഗർ ഹൈഡൽ ടൂറിസം സെന്ററിന് വേണ്ടി ആര്യാടൻ മുഹമ്മദ് വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ അടിയന്തരമായി നടപ്പിലാക്കണമെന്നും, ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥകൾ കാലോചിതമായി പരിഷ്കരിക്കണമെന്നും യോഗം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.




Leave a Reply