മാനന്തവാടി ജി.വി.എച്ച്.എസ്.എസിൽ രക്തദാന ക്യാമ്പ് നടത്തി
മാനന്തവാടി: മാനന്തവാടി ജി.വി.എച്ച്.എസ്.എസിലെ എൻ.എസ്.എസ്, എൻ.സി.സി, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റുകൾ വയനാട് ഗവ. മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ജ്യോതിർഗമയ കോ-ഓർഡിനേറ്റർ കെ.എം. ഷിനോജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.സ്കൂൾ പ്രിൻസിപ്പൽ പി.സി. സലിം അധ്യക്ഷത വഹിച്ച ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് എം.ജെ. അഗസ്റ്റിൻ രക്തദാന സന്ദേശം നൽകി. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എ.പി. അജീഷ്, എൻ.സി.സി സി.ടി.ഒ കെ.വി. നിസി, സ്റ്റാഫ് സെക്രട്ടറി ഒ.ജെ. ബിജു, കെ.ജെ. ഋഗ്വേദ, ആൽബിൻ സണ്ണി എന്നിവർ സംസാരിച്ചു. അധ്യാപകരായ രവീന്ദ്രൻ എം.പി, പ്രസന്നകുമാരി, ലിന്റ മരിയ, സിജുരാജ് എൻ, റാണിമോൾ, രജനി കെ.ആർ, സജ്ന കെ, ഷജിന എൻ.സി, സന്ധ്യ അലക്സ്, ശ്രീരഞ്ജിനി, അർഷ കെ, സത്യൻ എന്നിവർ നേതൃത്വം നൽകി. അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളുമടക്കം ഒട്ടേറെപ്പേർ മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്കിലേക്ക് രക്തം നൽകി. ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. അർച്ചന ക്യാമ്പിന് നേതൃത്വം നൽകി.




Leave a Reply