November 16, 2026

പഠനത്തിരക്കിന് അവധി നൽകി സൂമ്പ താളം; ആവേശത്തോടെ ചുവടുവെച്ച് പനമരം സ്കൂളിലെ വിദ്യാർത്ഥികൾ

0
IMG-20261116-WA0178
Merin S
By ന്യൂസ് വയനാട് ബ്യൂറോ

പനമരം: വിദ്യാർത്ഥികളിൽ കായികക്ഷമതയും മാനസികോല്ലാസവും ആത്മവിശ്വാസവും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പനമരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സൂമ്പ ഡാൻസ് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. സ്കൂളിൽ നടപ്പിലാക്കുന്ന സ്പെഷ്യൽ എൻറിച്ച്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ഗോത്രവർഗ്ഗ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് ഈ പ്രത്യേക പരിശീലന പരിപാടി ഒരുക്കിയത്. പ്രശസ്ത സൂമ്പ ഡാൻസ് പരിശീലക ഡോ. ശോഭ സജീവ് ക്യാമ്പിന് നേതൃത്വം നൽകി. സംഗീതത്തിന്റെ താളത്തിനൊത്ത് ലളിതവും ഊർജ്ജസ്വലവുമായ വ്യായാമ മുറകൾ കോർത്തിണക്കിയുള്ള പരിശീലനം കുട്ടികൾക്ക് നവ്യാനുഭവമായി. തുടക്കം മുതൽ അവസാനം വരെ വലിയ ആവേശത്തോടെയും പങ്കാളിത്തത്തോടെയുമാണ് വിദ്യാർത്ഥികൾ ക്യാമ്പിൽ അണിനിരന്നത്.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *