ആദിവാസി വീട്ടമ്മയുടെ മൃതദേഹം ആംബുലൻസിൽ കയറ്റാൻ അനുവദിച്ചില്ലെന്ന് പരാതി; മന്ത്രി കെ.എ. തുളസിക്കെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം
കൽപ്പറ്റ: കൽപ്പറ്റ മുണ്ടേരി ഉന്നതിയിലെ ആദിവാസി വീട്ടമ്മയുടെ മൃതദേഹം പട്ടികവർഗ്ഗ വകുപ്പിന്റെ ആംബുലൻസിൽ കയറ്റാൻ ഡ്രൈവർ അനുവദിച്ചില്ലെന്ന പരാതിയെ തുടർന്ന് കളക്ടറേറ്റ് പരിസരത്ത് ഡിവൈഎഫ്ഐ പ്രതിഷേധം സംഘടിപ്പിച്ചു. ആചാരപ്രകാരം മുളവടിയിൽ കൊണ്ടുപോകേണ്ട മൃതദേഹം, ആംബുലൻസിലെ സ്ഥലപരിമിതിയും രക്തത്തിന്റെ സാന്നിധ്യവും ചൂണ്ടിക്കാട്ടി കയറ്റാൻ വിസമ്മതിച്ചുവെന്നാണ് പരാതി. സംഭവത്തിൽ പട്ടികവർഗ്ഗ വകുപ്പ് മന്ത്രി കെ.എ. തുളസിക്കെതിരെ പ്രതിഷേധിച്ച ഡിവൈഎഫ്ഐ പ്രവർത്തകരെ പോലീസ് ബലമായി നീക്കം ചെയ്തു. ജില്ലാ സെക്രട്ടറി കെ.എം. ഫ്രാൻസിസ് ഉൾപ്പെടെയുള്ള നേതാക്കളെ പോലീസ് വലിച്ചിഴച്ച് കൊണ്ടുപോയതിനെതിരെ ഡിവൈഎഫ്ഐ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.




Leave a Reply