May 12, 2026

വൈത്തിരി ഗ്രാമപഞ്ചായത്ത് ജൈവവൈവിധ്യ രജിസ്റ്റർ പുതുക്കലും തോടുകളുടെ ആവാസ വ്യവസ്ഥ പഠനവും നടത്തി

0
Img 20240909 122838
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ:വൈത്തിരിഗ്രാമപഞ്ചായത്ത് ജൈവ വൈവിധ്യ രജിസ്റ്റർ പുതുക്കലും കർമ്മ പദ്ധതി തയ്യാറാക്കൽ മായി ബന്ധപ്പെട്ട തോടുകളുടെ ആവാസ വ്യവസ്ഥ പഠനവും തോടുകളിലെ മീനുകളുടെ പഠനവും നടത്തി പൂക്കോട് വെറ്റിനറി കോളേജിലെ എൻഎസ്എസ് വിദ്യാർത്ഥികളാണ് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുള്ളത് ഗ്രാമപഞ്ചായത്തിന്റെ പത്തോളം തോടുകളിൽ പഠനം നടത്തി. നിലവിലുള്ള പാരിസ്ഥിതിക പ്രശ്നങ്ങളെ കുറിച്ചും തോടുകളിലെ ജലത്തിന്റെ രാസഗുണങ്ങളെക്കുറിച്ചും ബാക്ടീരിയ കുറച്ചുമുള്ള തുടർ പഠനങ്ങളും പദ്ധതികളും ആസൂത്രണം ചെയ്യുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ വിജേഷ് അറിയിച്ചു.

ലക്കിടിയിൽ വാർഡ് മെമ്പർ എൻ കെ ജോതിഷ് കുമാർ, പഴയ വൈത്തിരിയിൽ ബിഎംസി കൺവീനർ സി.അശോകൻ, ശ്രീപുരത്ത് എൻ എസ് എസ് ലീഡർ

സാറ ഫാത്തിമ, ചേലോട് ശാസ്ത്രസാഹിത്യ പരിഷത്ത് യൂണിറ്റ് സെക്രട്ടറി പി.എം അനൂപ് കുമാർ എന്നിവർ ഉദ്ഘാടനം ചെയ്തു.വിവിധ കേന്ദ്രങ്ങളിൽഅശോകൻ പി, പി.എ.ദേവസ്യ,ഹുസൈൻ,ഡോ: മോനിഷ, എം.എസ്സുനിൽ കുമാർ, പ്രവീൺ എസ്, പി.എം അപ്പുക്കുട്ടൻ,അനിൽ കുമാർ പി,മുപ്പതിലേറെ എൻ.എസ് എസ് വളണ്ടിയർമാർ, വാർഡ് തല വിവരശേഖരണ കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്യം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *