പനമരം മാനന്തവാടി ഹൈവേ റോഡ് പണി വേഗത്തിൽ ആക്കണം ; യൂത്ത് കോൺഗ്രസ്
അഞ്ചുകുന്ന്: പനമരം- മാനന്തവാടി മലയോര ഹൈവേ റോഡ് പണി ആറാം മൈലിൽ തടസ്സപ്പെടുത്തിയിരിക്കുന്നത് സർക്കാർ സ്ഥലം കൈയ്യേറി തന്റേ്റേതാണെന്ന വാദം ഉന്നയിച്ച് അധികൃതരെ കൂട്ട് പിടിച്ച് സാമ്പത്തിക ലാഭം ഉണ്ടാക്കാനുള്ള മുസ്ലിംലീഗ് പ്രാദേശിക നേതാവും മുൻ വാർഡ് മെമ്പറുമായ വ്യക്തിയുടെ ലക്ഷ്യം മൂലമാണെന്ന് യൂത്ത് കോൺഗ്രസ്സ് അഞ്ചുകുന്ന് മണ്ഡലം കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു.മുസ്ലിം ലീഗ് മാനന്തവാടി നിയോജകമണ്ഡലം നേതാക്കൾ പ്രശ്നം പരിഹരിക്കാനെന്ന നിലയിൽ ചർച്ച നടത്തിയെങ്കിലും ലീഗ് നേതാവിനെ പിന്തുണക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ലീഗ് നേതൃത്വം ഈ നിലപാട് തിരുത്തി പൊതുജനങ്ങളോടൊപ്പം നിൽക്കണം എന്നും, സാമ്പത്തിക നേട്ടം ഉണ്ടാക്കാൻ സ്വകാര്യ വ്യക്തിക്ക് ഒപ്പം നിൽക്കുന്ന അധികൃതർക്കെതിരെ സർക്കാർ നടപടി എടുക്കണം എന്നും യൂത്ത്കോൺഗ്രസ് ആവശ്യപ്പെട്ടു. റോഡ് പണി പെട്ടന്ന് തന്നെ പുനരാരംഭിക്കണം എന്നും അല്ലാത്തപക്ഷം ശക്തമായ സമരവുമായി രംഗത്ത് വരുമെന്നും യൂത്ത് കോൺഗ്രസ്സ് അഞ്ചുകുന്ന് മണ്ഡലം കമ്മിറ്റി യോഗത്തിൽ പറഞ്ഞു.
യോഗം മണ്ഡലം പ്രസിഡൻ്റ് സുഹൈൽ പികെ അധ്യക്ഷത വഹിച്ചു. സ്വാലിഹ് ഇമിനാണ്ടി ഉദ്ഘാടനം ചെയ്‌തു. മനാഫ് ഉപ്പി,റോബിൻ, വിപിൻ,ശിഹാബ് ചാമക്കാലി, മനോജ്, ശുഹൈബ് കെ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു





Leave a Reply