November 16, 2026

മുണ്ടക്കെ തുറന്നു കൊടുക്കണം

0
Img 20240910 150451
Merin S
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി:മുണ്ടക്കൈയിലേയും ചൂരൽ മലയിലേയുംകർഷകർക്ക് അവരുടെ കൃഷിയിടത്തിൽ പ്രവേശിക്കുവാനുംഏലം ഉൾപ്പെടെയുള്ള ഉൽപന്നങ്ങൾ വിളവെടുക്കാനും കർഷകരെ അനുവദിക്കണമെന്ന്

പ്രദേശത്തെ കർഷകരുടെ യോഗം അധികാരികളോട് ആവശ്യപ്പെട്ടു.

ദുരന്തം കഴിഞ്ഞ് 43 ദിവസം പിന്നിട്ടിട്ടും കർശന നിയന്ത്രണങ്ങൾ തുടരുകയാണ്.

ചൂരൽ മലയിലയിലും പരിസര പ്രദേശങ്ങളിലും നാളിതുവരെ ആയിട്ടും വൈദ്യുതി പോലും പുന:സ്ഥാപിച്ചിട്ടില്ല.

കവുങ്ങിന് മരുന്നടിക്കാൻ കഴിയാതെയും ഏലം വിളവെടുക്കാൻ കഴിയാതെയും കർഷകർ പ്രയാസപ്പെടുകയാണ്.

തോട്ടം തൊഴിലാളികൾക്ക്

തൊഴിലെടുക്കാനുള്ള സാഹചര്യവും സൃഷ്ടിക്കണം.

സർക്കാർ പ്രഖ്യാപിച്ച ദിവസവേദനം 300 രൂപ പോലും പലർക്കും കിട്ടിയിട്ടില്ല.

ജില്ലയിലെ വിവിധ മേഖലകളിൽ പുനരധിവസിക്കപ്പെട്ട ദുരന്ത ബാധിതർ ഇപ്പോഴും പല ആവശ്യങ്ങൾക്കുമായ് കലക്ട്രേറ്റിൽ കയറിയിറങ്ങേണ്ടി വരുന്ന അവസ്ഥ ദയനീയമാണ്.

ദുരിത ബാധിതരുടെ

ബാങ്ക് വായ്പകൾ പൂർണ്ണമായും എഴുതി തള്ളുകയും കൃഷിഭൂമി നഷ്ടപ്പെട്ട കർഷകർക്ക് പകരം ഭൂമി നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.

ഗഫൂർ വെണ്ണിയോട് അദ്ധ്യക്ഷത വഹിച്ചു.

അഖിലേന്ത്യാ കിസ്സാൻ മഹാ സംഘ് കൺവീനർ അഡ്വ: കെ. വി ബിജു യോഗം ഉദ്ഘാടനം ചെയ്തു.

ജെയിംസ് വടക്കൻ.

പി .സി ജോസഫ് എക്സ് MLA

ജോയ് കണ്ണൻചിറ.

എം.കെ ബാബു യഹ്യാ ഖാൻ തലക്കൽ മേപ്പാടി ഗ്രാമപഞ്ചായത്ത് മെമ്പർ നൂറുദ്ധീൻ തുടങ്ങിയവർ സംസാരിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *