May 12, 2026

സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു

0
Img 20240912 164039
By ന്യൂസ് വയനാട് ബ്യൂറോ

സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി(72) അന്തരിച്ചു. ദില്ലിയിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) ചികിത്സയിൽ തുടരവേയാണ് അന്ത്യം. ശ്വാസകോശത്തിലെ അണുബാധയെ തുടർന്നായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

സിപിഐഎം ജനറൽ സെക്രട്ടറിയാകുന്ന അഞ്ചാമനാണ് സീതാറാം യെച്ചൂരി. 2015ലെ വിശാഖപട്ടണം പാർട്ടി കോൺഗ്രസിലാണ് സീതാറാം യെച്ചൂരി പാർട്ടി ജനറൽ സെക്രട്ടറിയാകുന്നത്. ഉജ്ജ്വല പാർലമെന്റേറിയൻ കൂടിയായ യെച്ചൂരി തൊണ്ണൂറുകൾ തൊട്ട് ദേശീയ തലത്തിൽ ജനാധിപത്യ മതേതര ചേരി കെട്ടിപ്പടുക്കുന്നതിന്റെ നെടുന്തൂണായിരുന്നു.

ആധുനികകാലത്ത് ഇന്ത്യയിൽ വിപ്ലവ പ്രസ്ഥാനത്തെ നയിക്കാൻ ഏറ്റവും ശക്തനും പ്രാപ്‌തനുമായ ഒരു നേതാവിനെയാണ് യെച്ചൂരി വിടവാങ്ങുമ്പോൾ നഷ്ട‌മാകുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *