വെള്ളമുണ്ട വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
വെളളമുണ്ട: നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സ വകുപ്പ്,വെള്ളമുണ്ട ഗവണ്മെന്റ് ആയുർവ്വേദ ഡിസ്പെൻസറി എന്നിവയുടെ നേതൃത്വത്തിൽ വയോജനങ്ങളുടെ ശാരീരിക മാനസിക ആരോഗ്യം ലക്ഷ്യമിട്ട് വെള്ളമുണ്ട 8/4 പകൽവീട്ടിൽ വെച്ച് വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ആരോഗ്യ സ്റ്റാൻ്റിങ് കമ്മറ്റി ചെയർപേഴ്സൺ സി എം അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ ശ്രുതി എസ്.എസ്, ഡോ.റൈസ. കെ, എൻ.കെ മോഹൻ കുമാർ, മോഹനകൃഷ്ണൻ. എം, അദ്രു പി.കെ, ഐ. സൂപ്പി തുടങ്ങിയവർ സംസാരിച്ചു.
ആരോഗ്യപരമായ വാർദ്ധക്ക്യം ആയുർവേദത്തിലൂടെ എന്ന ആരോഗ്യ സെമിനാറിനു ആയുഷ്ഗ്രാമം സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ സിജോ കുര്യാക്കോസ് നേതൃത്വം നൽകി.തുടർന്ന് വയോജനങ്ങൾക്ക് സൗജന്യ രക്തപരിശോധനയും യോഗ പരിശീലനവും നൽകി. അർഷലി,രജനി, ഫസീല, ലിനോജ്, ബിബിൻ പി. എഫ്,പ്രേമലത എന്നിവർ ക്യാമ്പിനു നേതൃത്വം നൽകി.





Leave a Reply