April 16, 2026

45 കാരിയുടെ വയറിന്റെ പേശികൾക്കിടയിൽ നിന്ന് അപൂർവ്വ ഇനത്തിൽപെട്ട വിരകളെ പുറത്തെടുത്തു

0
Img 20240914 103628
By ന്യൂസ് വയനാട് ബ്യൂറോ

വൈത്തിരി: വൈത്തിരി താലൂക്ക് ആസ്ഥാന ആശുപത്രിയിൽ കുടലിറക്കത്തിന് ചികിത്സ തേടിയ 45 കാരിയുടെ വയറിന്റെ പേശികൾക്കിടയിൽ നിന്ന് അപൂർവ്വ ഇനത്തിൽപെട്ട വിരകളെ പുറത്തെടുത്തു. ആശുപത്രിയിലെ ജനറൽ സർജൻ ഡോ.അബ്ദുറഹീം കപൂറിൻ്റെ നേതൃത്വത്തിലാണ് 22 സെ.മി നീളത്തിലുള്ള വിരകളെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. വയറുവേദനയും പൊക്കിളിന് ചുറ്റും വീക്കവും ചൊറിച്ചിലും കാരണമാണ് രോഗി ചികിത്സ തേടിയത്.

ഡോ.സക്കീർ, ഡോ. സ്വാതി സുധൻ അനസ്തേഷ്യ നൽകുകയും, ഹെഡ് നഴ്‌സ് റംല, സ്റ്റാഫ് നഴ്സു‌മാരായ, ദീപ, ആബിദ, അനസ്തേഷ്യ ടെക്നീഷ്യൻ അഞ്ജലി, ഒ.ടി ടെക്ന‌ീഷ്യൻ അഭി, നഴ്സിംഗ് അസിസ്റ്റൻ്റ് റസിയ, ഗ്രേഡ് രണ്ട് ലളിത എന്നിവരങ്ങുന്ന ഓപ്പറേഷൻ തീയറ്റർ ടീമിന്റെ കൂട്ടായ പ്രയത്നഫലമായാണ് വിരകളെ പുറത്തെടുത്തത്. വളരെ അപൂർവമായി മാത്രമാണ് ഇത്ര നീളത്തിലുള്ള വിരകളെ പേശികൾക്കിടയിൽ കാണാറുള്ളതെന്നു ഡോ.അബ്ദുറഹീം കപൂർ പറഞ്ഞു. രോഗി ആശുപത്രിയിൽ സുഖം പ്രാപിച്ചുവരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *