April 16, 2026

മുണ്ടക്കൈ ദുരിതബാധിതരെ ചേർത്ത് പിടിച്ച് ഓണാഘോഷം നടത്തി

0
Img 20240914 101138
By ന്യൂസ് വയനാട് ബ്യൂറോ

വാരാമ്പറ്റ: താത്കാലിക പുനരാധിവാസത്തിന്റെ ഭാഗമായി പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡിൽ താമസിച്ചുവരുന്ന മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരായ
കുടുംബങ്ങൾക്ക് സഹായ ദനവും ഓണവിരുന്നും സമ്മാനിച്ച് വാരാമ്പറ്റ ഗവൺമെന്റ്
ഹൈസ്കൂളിൽ ഓണാഘോഷ പരിപാടി നടത്തി. പരിപാടികൾ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.

പി. ടി. എ പ്രസിഡന്റ്‌
പിസി മമ്മൂട്ടി അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പർമാരായ കെ വിജയൻ,മീനാക്ഷി രാമൻ, ഗ്രാമപഞ്ചായത്ത് മെമ്പർ പി എ അസീസ്, എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീനിവാസൻ കെ,പിടിഎ അംഗങ്ങളായ എ മോയി, അലി കൊടുവേരി,റഷീദ് ഈന്തൻ, സുലൈമാൻ വീട്ടിക്കൽ,അസ്മ ബഷീർ,നൗഷിദ ഖാലിദ്, അബ്ദുൽ ഗഫൂർ, അബ്ദുൽസലാം തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *