വൈത്തിരി താലൂക്ക് ആശുപത്രിയിൽ അഡ്‌മിറ്റ് ആകുന്ന രോഗികൾക്ക് ‘വെൽക്കം കിറ്റ്’ വിതരണം ചെയ്തു
വൈത്തിരി: കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള വൈത്തിരി താലൂക്ക് ആസ്ഥാന ആശുപത്രിയിൽ അഡ്‌മിറ്റ് ആകുന്ന രോഗികൾക്ക് ‘വെൽക്കം കിറ്റ്’ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻന്റ് ചന്ദ്രിക കൃഷ്ണൻ, മുട്ടുമാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയ ചന്ദ്രൻ എന്ന രോഗിക്ക് വെൽക്കം കിറ്റ് വിതരണം ചെയ്‌തുകൊണ്ട് ഉദ്ഘാടനം നടത്തി. അഡ്വ.സിദ്ദിഖ് എം എൽ എ ആണ് കിറ്റിൽ ആവശ്യമായ സാമഗ്രികൾ നൽകിയത്.
രോഗികൾക്ക് ഉപകാരപ്രദമാകുന്ന ഈ പദ്ധതി സർക്കാർ മേഖലയിൽ ആദ്യമായിട്ടാണ് നടപ്പിൽ വന്നിട്ടുള്ളത്. തുടർന്നും അഡ്‌മിറ്റ് ആകുന്ന എല്ലാ രോഗികൾക്കും ഇത്തരത്തിൽ വെൽക്കം കിറ്റ് വിതരണം ചെയ്യുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.ഷിജിൻ ജോൺ ആളൂർ അറിയിച്ചു.





Leave a Reply