ഗുണ്ടിൽ പെട്ടിൽ വാഹനാപകടത്തിൽ മരിച്ചവർക്ക് ;കണ്ണീരിൽ കുതിർന്ന വിട
ബത്തേരി: ഗുണ്ടൽപേട്ടിൽ ബൈക്കിന് പിന്നിൽ ടോറസ് ലോറിയിടിച്ച് വയനാട് സ്വദേശികളായ ദമ്പതികളും മകനും മരിച്ചു. ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് 3.30ഓടെയായിരുന്നു അപകടം. നെന്മേനി അമ്പുകുത്തി ഗോവിന്ദമൂല സ്വദേശി പാഴൂര്‍ വീട്ടില്‍ ധനേഷ് (38), ഭാര്യ പൂതാടി തോണിക്കുഴി സ്വദേശിനി അഞ്ജു (27), മകന് ഇഷാന് കൃഷ്ണ (ആറ്) എന്നിവരാണ് മരിച്ചത്.
ഗുണ്ടല്‍പേട്ട്-സുല്‍ത്താന്‍ ബത്തേരി പാതയില്‍ ടൗണിലെ ജങ്ഷനിലാണ് അപകടം. ടോറസ് ലോറി നിയന്ത്രണം വിട്ട് ബൈക്കില്‍ ഇടിക്കുകയായിരുന്നു. ധനേഷ് റോഡിലേക്ക് തെറിച്ചുവീണു. അഞ്ജുവും മകന് ഇഷാന് കൃഷ്ണയും ബൈക്കും ലോറിക്കടിയില്‍ അകപ്പെട്ടു. മൂന്നുപേരും സംഭവസ്ഥലത്തു തന്നെ മരിച്ചു. മോഹനന് -വിലാസിനി ദമ്പതികളുടെ മകനാണ് ധനേഷ്. ദിനീഷ്, ധനീഷ് എന്നിവര്‍ സഹോദരങ്ങളാണ്. തോണിക്കുഴിയില്‍ സത്യന് -ബിന്ദു ദമ്പതികളുടെ മകളാണ് അഞ്ജു. അജയ്, അതുല്യ എന്നിവര്‍ സഹോദരങ്ങളാണ്. കേണിച്ചിറ ഇന്‍ഫന്റ് ജീസസ് സ്കൂൾ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് ഇഷാന് കൃഷ്ണ.അഞ്ജുവിൻ്റെ പൂതാടിയിലെ വീട്ടിൽ പൊതുദർശനത്തിന് ശേഷം ധനേഷിൻ്റെ മല വയലുള്ള വീട്ടിൽ എത്തിച്ച് സംസ്ക്കാരം നടത്തും.





Leave a Reply