കുളത്താട സായം പ്രഭ ഹോം വയോജന ഗാനസ്മരണിക 21 ന്
മാനന്തവാടി: സാമൂഹ്യനീതി വകുപ്പിൻ്റെയും തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിൻ്റെയും കിഴിൽ പ്രവർത്തിക്കുന്ന കുളത്താട പകൽ വീട് സായം പ്രഭ ഹോമിൻ്റെ ആഭിമുഖ്യത്തിൽ സെപ്തംബർ 21 ന് ശനിയഴ്ച വൈകുന്നേരം 5.30 തിന് കാട്ടി മൂല പാരിഷ് ഹാളിൽ വെച്ച് വയോജന ഗാനസ്മരണിക സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. മുൻകാലങ്ങളിൽ ഗാനമേളകളിലും വിവിധ പരിപാടികളിലും നിറഞ്ഞ് നിന്നിരുന്ന കലാകാരന്മാർ പിന്നീട് പ്രായവും ജീവിതത്തിൻ്റെ ഉത്തരവാദിത്ത്വങ്ങൾ ഏറ്റേടുക്കേണ്ടി വന്നപ്പോൾ കലാരംഗത്ത് നിന്ന് വർഷങ്ങളോളം വിട്ടു നിൽക്കേണ്ടി വന്നു.
വർഷങ്ങളായി സംഗീത കലാ മേഖലയിൽ നിന്ന് വിട്ടു നിന്നവർ വീണ്ടും ഒത്തുചേരുകയാണ് ഗാനസ്മരണികയിൽ. ഇത് അവരുടെ സന്തോഷവും ഒരുമയും നഷ്ടപ്പെട്ട വസന്തകാലത്തിൻ്റെ പുനർജനി കുടിയാണന്നും വീടുകളിലും മറ്റ് ആഘോഷ പരിപാടികളിലും വയോജനഗാനമേള നടത്തവുന്ന വിധത്തിൽ പരിശീലിപ്പിക്കുക എന്നാതണ് സയാം പ്രഭ ഹോമിൻ്റെ ലക്ഷ്യം. നാട്ടിൽ പുറങ്ങളിലെ ചെറിയ ടൗണുകളിലും പരിപാടികൾ സംഘടിപ്പിക്കും.
കുളത്താട സായം പ്രഭ ഹോമിൻ്റെ കീഴിൽ എട്ട് ക്ലബ്ബുകൾ രുപികരിച്ച് പ്രവർത്തിക്കുന്നുണ്ട്. കലാ സാംസ്കാരികം, പാലിയേറ്റിവ്, യാത്രാ ക്ലബ്ബുകൾ, നിയമ സഹായ ക്ലബ്ബുകൾ ഉൾപ്പെടെയുണ്ട്. ഒരോ ക്ലബ്ബുകളുടെ പ്രവർത്തനത്തിനും വിവിധ കമ്മറ്റികളും പ്രവർത്തിക്കുന്നു. അടിസ്ഥാന സൗകര്യങ്ങളെല്ലാം തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് ഭരണസമിതി ഒരുക്കിയെങ്കിലും സുഗമായ പ്രവർത്തനത്തിന് സാമൂഹ്യനീതി വകുപ്പിൻ്റെയും ത്രിതല പഞ്ചായത്തുകളുടെ സഹായം ആവശ്യമാണ്.
വയോജനങ്ങൾക്ക് സായം പ്രഭ ഹോമുകളുടെ പ്രവർത്തനം വളരെ പ്രയോജനകരമായിരിക്കുകയാണന്നും ഭാരവാഹികൾ പറഞ്ഞു. ഗ്രാമ പഞ്ചായത്ത് മെമ്പർ ജോണി മറ്റത്തിലാനി, കോ-ഓർഡിനേറ്റർ പ്രദീപ്കാവുങ്കൽ, സായം പ്രഭ ഹോം പ്രസിഡൻ്റ് പി.വി ശങ്കരവാര്യർ, സെക്രട്ടറി രാവീന്ദ്രൻ കയറ്റാക്കുനി എന്നിവർ പങ്കെടുത്തു.





Leave a Reply