തെളിയാതെ വഴി വിളക്കുകൾ; നാട്ടുകാർ ദുരിതത്തിൽ
ബത്തേരി: വഴി വിളക്കുകള്‍ കണ്ണടച്ചതോടെ നൂല്‍പുഴ പഞ്ചായത്തിലെ കമ്പക്കോടി, നെന്‍മേനിക്കുന്ന് ഭാഗങ്ങളില്‍ യാത്രക്കാര്‍ക്ക് ദുരിതമായി. മൂന്നു മാസം മുന്‍പാണ് കമ്പക്കോടി കവലയിലെ വഴി വിളക്ക് കേടായത്. കമ്പക്കോടി ബസ് സ്‌റ്റോപ്പില്‍ ബസിറങ്ങി വനയോര മേഖലയിലൂടെയാണ് പലരും വീട്ടിലേക്ക് പോകുന്നത്. കമ്പക്കോടിയോടു ചേര്‍ന്നുള്ള നെന്‍മേനിക്കുന്ന് ഭാഗത്തും വഴിവിളക്കുകളില്‍ പലതും കണ്ണടച്ചു. പാതയോരങ്ങളില്‍ കാടു വളര്‍ന്നതും വെളിച്ചമില്ലാത്തതും ഗ്രാമവാസികള്‍ക്ക് ഏറെ ബുദ്ധിമുട്ടായിരിക്കുകയാണ്.കാട്ടാനയടക്കമുള്ള വന്യജീവികളുടെ സാന്നിധ്യം ഏറെയുള്ളതിനാല്‍ ഗ്രാമവീഥികളില്‍ വെളിച്ചം അത്യാവശ്യമാണ്. പന്നികള്‍ കൂട്ടത്തോടെ റോഡ് മുറിച്ചു കടക്കുന്നതും ഇവിടെ പതിവാണ്. വിളക്കുകള്‍ കേടായതോടെ വന്യജീവികള്‍ വഴിയില്‍ നിന്നാലും കാണാന്‍ കഴിയില്ലെന്ന് നാട്ടുകാര്‍ പറയുന്നു.





Leave a Reply