മുഖ്യമന്ത്രി രാജിവെക്കണം; കോൺഗ്രസ് പ്രതിഷേധ കൂട്ടായ്മ നടത്തി
പുൽപള്ളി :മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് മീനങ്ങാടി ബ്ലോക്ക് കോൺഗ്രസ്കമ്മറ്റി നടത്തിയ പ്രതിഷേധ കൂട്ടായ്മ പുൽപ്പള്ളിയിൽ കെ.പി.സി.സി. എക്സിക്യൂട്ടീവ് അംഗം കെ.എൽ പൗലോസ് ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനും, മകൾക്കും എതിരായ അഴിമതി കേസുകൾ പുറത്തുവരാതിരിക്കാൻ അഭ്യന്തവകുപ്പിലെ ചിലഉയർന്ന ഉദ്യേഗസ്ഥരെ ഇടനിലക്കാരാക്കി കോൺഗ്രമുക്ത ഭാരതം സ്വപ്നം കാണുന്ന ബി.ജെ.പിയുടെ സംരക്ഷകരായ ആർ എസ് എസ് ലെ ഉയർന്ന ദേശീയ നേതാക്കളയി മുഖ്യമന്ത്രിയുടെ അറിവോടെ എ.ഡി.ജി.പിയുടെ രഹസ്യ ചർച്ച സർക്കാരിലെ ഒരു എം.എൽ.എ തന്നെ ഉന്നയിച്ച സാഹചര്യത്തിൽ അഭ്യന്തരവകുപ്പിലെ അഴിമതിയെപ്പറ്റി യഥാർത്ത വസ്തുത പുറത്തുവരാൻ ജുഡീഷ്യൻ അന്വേഷണം നടത്തണമെന്നും, ഇക്കാര്യത്തിൽ ബി.ജെ.പിയുടെ മൗനം. എൽ.ഡി.എഫ്. ബി.ജെ.പി. രഹസ്യധാരണയാണയുടെ സൂചനയാണന്നും. കെ.എൽ. പൗലോസ് പറഞ്ഞു. ബ്ലോക്ക് പ്രസിഡൻ്റ് വർഗീസ് മുരിയൻ കാവിൽ അദ്ധ്യക്ഷതവഹിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറിമാരായ എൻ.യു. ഉലഹന്നാൻ. പി.ഡി. സജി. ബീന ജോസ്, ഇ.എ. ശങ്കരൻ,മണ്ഡലം പ്രസിഡൻ്റുമാരായ പി.ഡി. ജോണി, കെ.ജി. ബാബു, ഷിനോജ്കടുപ്പിൽ എൻ.എം.രംഗനാഥൻ, സണ്ണി ചാമക്കാല, ടി.എസ്. ദ്വിലീപ് കുമാർ, നാരായണൻ നായർ ശിവരാമൻ പാറക്കുഴി, റെജി പുളികുന്നേൽ, സി.പി. കുര്യാക്കോസ്., റ്റോമി തേക്കു മല , ശശിധരൻ മാസ്റ്റർ, പി.എം. കുര്യൻ ടിയ ജോഷി തുടങ്ങിയവർ സംസാരിച്ചു.





Leave a Reply