May 12, 2026

അറിവുത്സവം പ്രശ്നോത്തരി മത്സരം സീസൺ 7; സെപ്റ്റംബർ 28ന് 

0
Img 20240926 Wa00312rfdzith
By ന്യൂസ് വയനാട് ബ്യൂറോ

അറിവുത്സവം പ്രശ്നോത്തരി മത്സരം സീസൺ 7; സെപ്റ്റംബർ 28ന്

 

കൽപ്പറ്റ : ജനയുഗം ദിനപ്പത്രവുമായി സഹകരിച്ച് ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ നടത്തുന്ന അറിവുത്സവം പ്രശ്നോത്തരി മത്സരത്തിന്റെ സീസൺ 7 ഉപജില്ലതല മത്സരങ്ങൾ 2024 സെപ്തംബർ 28 ശനിയാഴ്ച്ച നടക്കും. വൈത്തിരി ഉപജില്ല മത്സരം ജി.വി.എച്ച്.എസ്.എസ്. കൽപ്പറ്റ (മുണ്ടേരി) യിലും സുൽത്താൻ ബത്തേരി ഉപജില്ല മത്സരം ബത്തേരി അസംപ്ഷൻ സ്കൂളിലും മാനന്തവാടി ഉപജില്ല മത്സരം ജി.യു.പി. സ്കൂൾ മാനന്തവാടിയിലുമായി രാവിലെ 11 മണിക്കാണ് നടത്തുക. എൽ.പി., യു.പി, ഹൈസ്കൂൾ, ഹയർസെക്കൻഡറി/VHSE വിഭാഗങ്ങളിൽ സ്കൂൾതല മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയവർക്കാണ് ഉപജില്ല മത്സരത്തിൽ പങ്കെടുക്കാൻ അർഹതയുണ്ടാകുക. സ്കൂളിന്റെ ഔദോഗിക ഇ മെയിൽ ഐഡിയിലേക്ക് നൽകിയ ഗൂഗിൾ ഫോം വഴി മത്സരാർത്ഥികളുടെ വിവരങ്ങൾ സ്കൂൾ അധികൃധർ 26/9, 5 മണിക്കുള്ളിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. എൽ.പി. വിഭാഗം കുട്ടികൾക്ക് ജനയുഗം സഹപാഠി, മലയാളം, ഇംഗ്ലീഷ്, ഗണിതം, പരിസരപഠനം, പൊതുവിജ്ഞാനം (സാഹിത്യം, ശാസ്ത്രം, ഐ.ടി., കല, സ്പോർട്സ്, രാഷ്ട്രീയം, അവാർഡുകൾ) എന്നീ മേഖലകളിൽ നിന്നും, യു.പി., ഹൈസ്കൂൾ, ഹയർ സെക്കൻഡറി / VHSE കുട്ടികൾക്ക് ജനയുഗം സഹപാഠി, മലയാളം, ഇംഗ്ലീഷ്, ഗണിതം, പൊതുവിജ്ഞാനം (സാഹിത്യം, ചരിത്രം, ശാസ്ത്രം, ഭൂമിശാസ്ത്രം, ഐ.ടി., കല, സ്പോർട്സ്, രാഷ്ട്രീയം, അവാർഡുകൾ) എന്നീ മേഖലകളിൽ നിന്നുമായിരിക്കും ചോദ്യങ്ങളുണ്ടാകുക. വിശദവിവരങ്ങൾക്ക് – ഷാനവാസ് ഖാൻ (കോർഡിനേറ്റർ) 9645997062 എന്ന നമ്പറിൽ ബന്ധപ്പെടുക.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *