May 6, 2026

ഉരുൾപൊട്ടൽ ദുരന്തം: മേപ്പാടി പോലീസ് സ്റ്റേഷനിലേക്കാവശ്യമായ സഹായങ്ങൾ ചെയ്ത് വയനാട് ജില്ലാ പോലീസ്

0
Img 20240927 110713
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ചൂരൽമല-മുണ്ടക്കൈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേസുകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് മേപ്പാടി പോലീസ് സ്റ്റേഷനിലേക്കാവശ്യമായ പേപ്പറുകളും മറ്റു സ്റ്റേഷനറി സാധനങ്ങളും വയനാട് ജില്ലാ പോലീസ് സഹകരണ സംഘം പ്രസിഡൻ്റ് കെ.എം ശശിധരൻ സ്റ്റേഷൻ ഹൗസ് ഓഫീസർ അജേഷ് കെ.എസിന് കൈമാറി. സംഘം ഡയറക്ട‌ർമാരായ പി.സി സജീവ്, എം മോഹനൻ, കേരള പോലീസ് അസോസിയേഷൻ ജില്ലാ ട്രഷറർ എം.ബി ബിഗേഷ്, വൈസ് പ്രസിഡൻ്റ് സി.കെ നൗഫൽ, മറ്റ് പോലീസുദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *