ഗ്രാമപഞ്ചായത്ത് മെമ്പർമാരുടെ യോഗം സംഘടിപ്പിച്ചു
മാനന്തവാടി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മാനന്തവാടി ബ്ലോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്ത് മെമ്പർമാരുടെ യോഗം സംഘടിപ്പിച്ചു യോഗം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സൽമ കാസ്മി അധ്യക്ഷതവഹിച്ചു. ജോയിൻ്റ് പ്രോഗ്രാം കോഡിനേറ്റർ മജീദ് പി.സി ക്ലാസെടുത്തു.
എടവക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഹമ്മദ് കുട്ടി ബ്രാൻ,വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്‌ണൻ,തൊണ്ടർനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അംബികാ ഷാജി,തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പാറക്കൽ, തിരുനെല്ലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സലകുമാരി ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ കെ.വി വിജോൾ,ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ പി. കല്യാണി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പി കെ അമീൻ,ഇന്ദിരാ പ്രേമചന്ദ്രൻ, ജോയ്‌സി ഷാജി,അസീസ് വാളാട്,ബി എം വിമല എന്നിവർ ആശംസ നേർന്നു.
2023-24 സാമ്പത്തിക വർഷത്തിൽ ശരാശരി 100 തൊഴിൽ ദിനം കൂടുതൽ നൽകിയ വാർഡുകളിലെ മെമ്പർമാരായ മിനി തുളസീധരൻ (എടവക ഗ്രാമപഞ്ചായത്ത്), ജോസ് പാറക്കൽ (തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത്), രജനി ബാലരാജു (തിരുനെല്ലി ഗ്രാമപഞ്ചായത്ത്), ബിന്ദു കുഞ്ഞിരാമൻ (തൊണ്ടർനാട് ഗ്രാമപഞ്ചായത്ത്),ശാരദ അത്തിമുറ്റത്തിൽ (വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്) എന്നിവരെ ആദരിച്ചു ബ്ലോക്ക് പ്രോഗ്രാം ഓഫീസർ പി പി ഷിജി കൃതജ്ഞത രേഖപ്പെടുത്തി.





Leave a Reply