April 30, 2026

രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ നയിക്കുന്ന യൂത്ത്കോൺഗ്ര സ് ലോംഗ് മാർച്ച് ഇന്ന്

0
Img 20241213 135352
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ഉരുൾ ദുരന്തബാധിതരെ കേന്ദ്ര, കേരള സർക്കാരുകൾ അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് യൂത്ത്കേൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റി മേപ്പാടിയിൽ നിന്നും കൽപ്പറ്റയിലേക്ക് ലോംഗ് മാർച്ച് നടത്തുന്നു. ഇന്ന് ഉച്ചക്ക് രണ്ടിന് പുത്തുമലയിലെ പൊതുശ്മശാനത്തിൽ പുഷ്‌പാർച്ചന നടത്തിയതിന് ശേഷമാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ നയിക്കുന്ന ലോംഗ് മാർച്ച് മേപ്പാടിയിൽ നിന്ന് ആരംഭിക്കുക. ഉച്ചക്ക് രണ്ടിന് തുടങ്ങുന്ന മാർച്ച് കൽപ്പറ്റ ആനപ്പാലത്ത് സമാപിക്കും. ഇവിടെ വെച്ച് രാഹുൽ മാങ്കൂട്ടത്തിൽ പൊതുജനങ്ങളെ അഭിസംബോധനം ചെയ്ത് സംസാരിക്കും. ദുരന്ത ബാധിതരോടുള്ള കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അവഗണന അവസാനിപ്പിക്കുക, പുനരധിവാസം

വേഗത്തിലാക്കുക, ലയങ്ങളിൽ താമസിക്കുന്നവരെയും പുനരധിവാസത്തിൽ ഉൾപ്പെടുത്തുക, ഗുരുതര പരുക്കേറ്റവരുടെ തുടർ ചികിത്സാ സഹായം അടിയന്തരമായി നൽകുക, അടിയന്തരസഹായം മുഴുവൻ കുടുംബങ്ങൾക്കും നൽകുക, കെട്ടിടങ്ങൾ നഷ്ടപ്പെട്ട ഉടമകൾകൾക്ക് നഷ്ടപരിഹാരം ഉടൻ നൽകുക, ദുരന്തബാധിതരുടെ വീട്ടുവാടക കാലതാമസം കൂടാതെ നൽകുക, ജീവനോപാധി നഷ്ട‌പ്പെട്ടവർക്കുള്ള ധനസഹായം തുടരുക, നിർത്തിവെച്ച ഭക്ഷ്യക്കിറ്റ് വിതരണം പുനരാരംഭിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ലോംഗ് മാർച്ച് നടത്തുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *