April 30, 2026

എൻ എസ് എസ് ക്യാമ്പ് സ്വാഗതസംഘം രൂപീകരിച്ചു:

0
Img 20241213 Wa0009
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ:എൻ എം എസ് എം ഗവ :കോളേജിലെ എൻഎസ്എസ് യൂണിറ്റുകളുടെ സപ്തദിന സഹവാസ ക്യാമ്പ് ഡിസംബർ 21 മുതൽ 27 വരെ തരിയോട് ഗവ : ഹയർ സെക്കന്ററി സ്കൂളിൽ വച്ചു നടക്കുന്നതിന് മുന്നോടിയായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. ചടങ്ങിൽ ഗവർമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ജാഫർ എൻ എം അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു.കൽപ്പറ്റ ഗവൺമെൻറ് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ സുബിൻ പി ജോസഫ് സ്വാഗതവും എൻഎസ്എസ് പ്രോഗ്രാം ഓഫീസർ വിനീഷ എം എസ് നന്ദിയും രേഖപ്പെടുത്തി. സ്കൂളിൽ നടത്താൻ ഉദ്ദേശിക്കുന്ന പദ്ധതിയെക്കുറിച്ച് പ്രോഗ്രാം ഓഫീസർ ഡോ. മുരളീധരൻ കെ എം.വിശദീകരണം നടത്തുകയും തുടർന്ന് പൊതു ചർച്ചയിലൂടെ തീരുമാനങ്ങൾ ഏകോപിക്കുകയും ഉണ്ടായി. ചടങ്ങിൽ ഹൈസ്കൂൾ പ്രധാന അധ്യാപിക ഉഷ, പിടിഎ പ്രസിഡണ്ട് ബെന്നി മാത്യു മദർ പി ടി എ പ്രസിഡണ്ട് സൂന നവീൻ , എസ്എംസി ചെയർമാൻ ഖാസിം പി എം, എൻഎസ്എസ് ക്ലസ്റ്റർ കോഡിനേറ്റർ സാജിദ്, മറ്റ് അധ്യാപക അനധ്യാപകർ, പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ, കോളേജ് യൂണിയൻ അംഗങ്ങൾ, എൻഎസ്എസ് വളണ്ടിയേഴ്സ് എന്നിവർ പങ്കെടുത്തു. ശ്രീ. ബെന്നി മാത്യു ചെയർമാനായും ശ്രീമതി സൂന നവീൻ വൈസ് ചെയർമനാ യുമുള്ള വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *