April 30, 2026

ശുചിത്വ മാലിന്യ ശേഖരണ പ്രവര്‍ത്തനങ്ങള്‍ പെരിക്കല്ലൂര്‍ ടൗണ്‍ ഹരിത പദവി നേടി

0
Img 20241213 Wa0025
By ന്യൂസ് വയനാട് ബ്യൂറോ

മുള്ളന്‍കൊല്ലി: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ടൗണിലെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളിലും അജൈവ പാഴ് വസ്തുക്കള്‍ വൃത്തിയായി തരംതിരിച്ച് ഹരിതകര്‍മ്മ സേനക്ക് യൂസര്‍ഫീ നല്‍കി കൈമാറിയും ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക്കിന്റെ അളവ് കുറച്ചും മലിനജലം പുറത്തേക്കൊഴുക്കാതെ സംസ്‌കരിച്ചും ടൗണില്‍ നടക്കുന്ന എല്ലാ ചടങ്ങുകളിലും ഹരിതചട്ടപാലനം ഉറപ്പാക്കിയും ടൗണ്‍ പ്രദേശത്തെ പൊതുശുചിത്വത്തിനായി ഇടപെടലുകള്‍ നടത്തിയും മാതൃകാ പ്രവര്‍ത്തനം നടത്തിയ പെരിക്കല്ലൂര്‍ ടൗണ്‍ ഹരിത ടൗണായി പ്രഖ്യാപിച്ചു.

പെരിക്കല്ലൂര്‍ ടൗണില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് പി.കെ വിജയന്‍ ഹതിക ടൗണ്‍ പ്രഖ്യാപനം നടത്തി. പെരിക്കല്ലൂര്‍ ടൗണ്‍ ശുചിത്വ കമ്മറ്റി ചെയര്‍മാനും ജനപ്രതിനിധിയുമായ ജോസ് നെല്ലേടം സ്വാഗതം പറഞ്ഞു. ജില്ലാ ഹരിത കേരളം മിഷന്‍ കോര്‍ഡിനേറ്റര്‍ പദ്ധതി വിശദീകരണം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ഷൈജു പഞ്ഞിത്തോപ്പില്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മോളി ആക്കാന്തിരിയില്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ജിസ്‌റ മുനീര്‍, കലേഷി പി.എസ്, പി.കെ ജോസ്, കെ.കെ ചന്ദ്രബാബു, സുധ നടരാജന്‍, സെക്രട്ടറി തദയൂസ് ഡി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജിജു പി.എന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ജോണി പി.കെ, ഗിരീഷ് കുമാര്‍ ജി.ജി, അബ്ബാസ് എന്‍.എ, ഡാമിന്‍ ജോസഫ്, തുടങ്ങിയവര്‍ സംസാരിച്ചു. ഹരിതകര്‍മ്മ സേനാംഗങ്ങള്‍, വ്യാപാരികള്‍, പൊതുജനങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *