സ്കൂൾ ബസുകളുടെ ഫിറ്റ്നസ് നിർബന്ധം ഒഴിവാക്കി; വിവാദത്തിൽ മോട്ടോർ വാഹനവകുപ്പ്
മോട്ടോർ വാഹനവകുപ്പിന്റെ പുതിയ ഉത്തരവനുസരിച്ച്, നിലവിൽ ഫിറ്റ്നസ് ഇല്ലാതെ നിൽക്കുന്ന സ്കൂൾ ബസുകൾക്കും 2025 ഏപ്രിൽ വരെ ഫിറ്റ്നസ് കാലാവധി നീട്ടി നൽകുന്നതായി അറിയിപ്പ്.
അടുത്ത വർഷം ഏപ്രിൽ-മെയ് മാസങ്ങളിൽ മാത്രം ഫിറ്റ്നസ് പരിശോധന നടത്തേണ്ടതാണെന്നാണ് നിർദ്ദേശം.സംസ്ഥാനത്ത് പല സ്കൂൾ ബസുകളും 15 വർഷത്തിലധികം പഴക്കമുള്ളതും പലപ്പോഴും അപകടഭീഷണി നിറഞ്ഞതുമായ സാഹചര്യത്തിലാണ് ഈ തീരുമാനം വിവാദമായത്. സ്കൂൾ ബസുകൾക്കായുള്ള ഫിറ്റ്നസ് പരിശോധനയിൽ നേരത്തെ ടയറുകൾ, വൈപ്പർ, എമർജൻസി വാതിലുകൾ തുടങ്ങിയവയിൽ തകരാറുകൾ കണ്ടെത്തിയിരുന്നു.കൂടാതെ, സ്കൂൾ കുട്ടികളുടെ സുരക്ഷിത യാത്ര ഉറപ്പാക്കേണ്ട സാഹചര്യത്തിൽ ഫിറ്റ്നസ് പരിശോധന ഒഴിവാക്കാനുള്ള തീരുമാനത്തെക്കുറിച്ച് പൊതു സമൂഹത്തിലും രക്ഷിതാക്കളിലും വലിയ ആശങ്കയുണ്ട്.
ഗതാഗതവകുപ്പ് നേരത്തെ നിയമലംഘനങ്ങൾ തടയാനുള്ള കർശന നടപടികൾ സ്വീകരിച്ചിരുന്നപ്പോൾ തന്നെ ഇത്തരം ഉത്തരവിന്റെ പ്രസക്തിയില്ലെന്ന വിമർശനവും ഉയരുകയാണ്.





Leave a Reply