June 19, 2026

മാർക്കറ്റിലെ വില പിടിച്ചുനിർത്തുന്നത് പൊതുവിതരണ സംവിധാനം ;മന്ത്രി 

0
Img 20241220 144753
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി : പൊതുവിതരണ കേന്ദ്രങ്ങൾവഴി സബ്‌സിഡിയോടെ സാധനങ്ങൾ കുറഞ്ഞനിരക്കിൽ നൽകിക്കൊണ്ട്, സർക്കാർ കൃത്യമായി ഇടപെടൽ നടത്തിയാണ് മാർക്കറ്റിലെ വില പിടിച്ചുനിർത്തുന്നതെന്ന് പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ. പെരിക്കല്ലൂരിൽ ആരംഭിച്ച സപ്ലൈകോ മാവേലി സൂപ്പർ സ്റ്റോർ ഉദ്ഘാടനംചെയ്യുകയായിരുന്നുഅദ്ദേഹം.

 

വിൽപ്പന കൂടുംതോറും നഷ്‌ടംകൂടുന്ന ഏകസ്ഥാപനം സപ്ലൈകോയാണ്. പൊതുവിപണിയിലെക്കാൾ കുറഞ്ഞനിരക്കിൽ സാധനങ്ങൾ സബ്‌സിഡി നൽകി വിൽക്കുന്നതിലൂടെ സർക്കാരിന് കോടികളുടെ സാമ്പത്തികബാധ്യതയുണ്ട്. പൊതുവിതരണ സംവിധാനം നൂറുശതമാനം ജനങ്ങൾക്കും ഗുണകരമാകുന്നവിധത്തിൽ രാജ്യത്തെ മറ്റൊരുസർക്കാരും ഇങ്ങനെ ചെയ്യുന്നുണ്ടാവില്ല.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *