തലപ്പുഴ കമ്പമലയിൽ മാവോ നേതാക്കളെ തെളിവെടുപ്പിന് എത്തിച്ചു
കൽപ്പറ്റ: മാവോ നേതാക്കളായ രാഘവേന്ദ്ര, കൃഷ്ണമൂർത്തി എന്നിവരെ തലപ്പുഴ കമ്പമലയിൽ എത്തിച്ച് എൻ.ഐ.എ. തെളിവെടുപ്പ് നടത്തി. വൻ പോലീസ് സുരക്ഷയിലായിരുന്നു തെളിവെടുപ്പ്. 2021-ൽ എൻ.ഐ.എ. രജിസ്റ്റർ ചെയ്ത കേസിലാണ് ഇരുവരെയും തെളിവെടുപ്പിന് കൊണ്ടുവന്നത്. കമ്പമലയിൽ മാവോ പ്രചരണം നടത്തുകയും സംഘത്തിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യാൻ ശ്രമിക്കുകയും ചെയ്തു എന്ന ആരോപണമാണ് ഇവർക്കെതിരെ ഉയർന്നിരിക്കുന്നത്.
കൽപ്പറ്റ, തലപ്പുഴ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെ എസ്കോർട്ടിലായിരുന്നു തെളിവെടുപ്പ് നടന്നത്. സബ്ബ് കലക്ടർ ഓഫീസിലെ ജൂനിയർ സൂപ്രണ്ടും തെളിവെടുപ്പ് സംഘത്തിൽ ഉണ്ടായിരുന്നു. കമ്പമലയിലെ ഒരു തൊഴിലാളിയുടെ പാടിയിലും തേയില തോട്ടത്തിൽ വനം വകുപ്പിൻ്റെ അധീനതയിൽ സ്ഥിതിചെയ്യുന്ന റിസോർട്ടിലുമെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. എന്നാൽ, തെളിവെടുപ്പിൻ്റെ വിശദാംശങ്ങൾ പുറത്തുവിടാൻ എൻ.ഐ.എയോ പോലീസോ തയ്യാറായിട്ടില്ല.





Leave a Reply