April 17, 2026

ബോച്ചെഭൂമിപുത്ര എസ്റ്റേറ്റിൽ തണ്ണീർത്തടം, നീരൊഴുക്കുള്ള തോടും നികത്തിയെ ന്നാരോപണം. എ.ഐ.വൈ.എഫ് നേതൃത്വത്തിൽ ടിപ്പർ ലോറികൾ തടഞ്ഞ് സമരം.

0
Img 20241226 212615
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: മേപ്പാടിചുളിക്ക ബോച്ചെ ഭൂമിപുത്ര എസ്‌റ്റേറ്റിൽ തണ്ണീർത്തടം, തോടുകൾ എന്നിവ മണ്ണിട്ട് നികത്തുന്നുവെന്ന് ആരോപണം. ഇതിനെതിരെ

എ.ഐ.വൈ.എഫ് സമരം തുടങ്ങി.

 

ടൂറിസം വികസനമെന്ന പേരിലാണത്രെ

റവന്യൂ അധികൃതരുടെ വിലക്ക് ലംഘിച്ച് പ്രവൃത്തി തുടരുന്നത്. ഇതിൽ പ്രതിഷേധിച്ചാണ് സി.പി.ഐ.യുവജന സംഘടന എ.ഐ.വൈ.എഫ്.പ്രവർത്തകർ സ്ഥലത്ത് കൊടിനാട്ടിയതും മണ്ണടിക്കുന്ന ടിപ്പർ ലോറികൾ തടഞ്ഞ് സമരം നടത്തിയതും. ജില്ലാ ഭാരവാഹികളുടെ നേതൃത്വത്തിലായിരുന്നു സമരം. റോഡ് വീതി കൂട്ടാനായി തേയിലച്ചെടികൾ പറിച്ച് നീക്കി തരം മാറ്റലും ടിപ്പർ ലോറികളിൽ മണ്ണടിച്ച് തണ്ണീർത്തടം, തോടുകൾ എന്നിവ വ്യാപകമായി നികത്തലും നടത്തുന്നുവെന്നും സമരക്കാർ ആരോപിക്കുന്നു. നീരൊഴുക്കുള്ള തോട് ഗതിമാറ്റി വിടുന്നതായും സമരക്കാർ ആരോപിച്ചു. വില്ലേജ് ഓഫീസർ, എ.ഡി.എം എന്നിവരുമായി ബന്ധപ്പെട്ടപ്പോൾ തങ്ങൾ സ്റ്റോപ് മെമ്മോ നൽകിയിട്ടുണ്ടെന്ന് അവർ അറിയിച്ചതായും ഭാരവാഹികൾ പറഞ്ഞു. അത് ലംഘിച്ചും പ്രവൃത്തി തുടരുന്നതിൽ പ്രതിഷേധിച്ചാണ് സമരം നടത്തേണ്ടി വന്നതെന്നും ഭാരവാഹികൾ പറഞ്ഞു.നടപടി ഉണ്ടായില്ലെങ്കിൽ കലക്ട്രേറ്റ് മാർച്ച് ഉൾപ്പടെയുള്ള സമര പരിപാടികൾക്ക് രൂപം നൽകുമെന്നും ഭാരവാഹികൾ പറഞ്ഞു. സമരത്തിന് എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി നിഖിൽ പത്മനാഭൻ, പ്രസിഡൻ്റ് എം.സി.സുമേഷ്, മണ്ഡലം സെക്രട്ടറി സി.ജി.രജീഷ്, പ്രസിഡൻ്റ് ജെസ്മൽ അമീർ, അമൽ.വി.എ, എൻ.ടി.മുജീബ് എന്നിവർ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *