August 20, 2026

കാത്തിരിപ്പ് സഫലം: അരുന്ധതിക്ക് പട്ടയം

0
Img 20250104 Wa0079
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി :നാലു പതിറ്റാണ്ടായി സ്വന്തം ഭൂമിക്ക് പട്ടയം മില്ലാത്ത അരുന്ധതിയുടെ സങ്കടങ്ങൾക്ക് അറുതിയായി. മാനന്തവാടിയിലെ കരുതലും കൈത്താങ്ങും അദാലത്ത് വേദിയിൽ ജില്ലാ കളക്ടർ ഡി.ആർ മേഘ ശ്രീയിൽ നിന്നും എട്ട് സെൻ്റ് സ്ഥലത്തിൻ്റെ പട്ടയം അരുന്ധതി ഏറ്റുവാങ്ങി. അഞ്ചു വർഷം മുമ്പ് ഭർത്താവ് ശെൽവൻ മരിച്ചു. അദ്ദേഹത്തിൻ്റെ കൂടി സ്വപ്നമായിരുന്നു സ്വന്തം ഭൂമിയുടെ പട്ടയ രേഖ. മാനന്തവാടി താലുക്കിൽ അപേക്ഷ നൽകി കാത്തിരിക്കുകയാണ്. അധികൃതർ സ്ഥലം പരിശോധിച്ച് പട്ടയം നൽകാനുള്ള തീരുമാനമെടുക്കുകയായിരുന്നു. ഇനി വീട് എന്ന ആഗ്രഹം പൂർത്തിയാക്കണം. ജില്ലാ കളക്ടറിൽ നിന്നും പട്ടയം സ്വീകരിച്ച് അരുന്ധതി പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *