April 19, 2026

തുല്യതാ പഠിതാക്കളുടെ ബിരുദ പഠനത്തിന് നൂതന പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്* 

0
Img 20250111 203232
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ :തുല്യതാ പഠിതാക്കളുടെ ബിരുദ പഠനത്തിന് മാതൃകാപരമായ നൂതന പദ്ധതിയുമായി വയനാട് ജില്ലാ പഞ്ചായത്ത്. ഹയർസെക്കൻഡറി തുല്യതാ കോഴ്സ് വിജയിച്ച പഠിതാക്കൾക്ക് ഡിഗ്രി പഠനത്തിന് അവസരമൊരുക്കുകയാണ് ജില്ലാ പഞ്ചായത്ത്. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാര്‍ നിര്‍വ്വഹിച്ചു. ഹയർസെക്കൻഡറി തുല്യതാ പഠനം പൂർത്തിയാക്കിയ പഠിതാക്കൾക്ക് ബിരുദ പഠനം ഒരുക്കുകയും വർഷത്തിൽ 100 പേർക്ക് ബിരുദ പഠനത്തിന് അവസരം ഒരുക്കുകയാണ് ജില്ലാ പഞ്ചായത്തിൻ്റെ ലക്ഷ്യമെന്ന് പ്രസിഡൻ്റ് അറിയിച്ചു.

സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ലാ പഞ്ചായത്ത് ഇത്തരം പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കുന്നത്

സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ ഹയര്‍സെക്കൻഡറി തുല്യതാ കോഴ്‌സ് വിജയിച്ച പഠിതാക്കള്‍ക്കാണ് ബിരുദ പഠനത്തിന് പുത്തൻ സാധ്യത ഒരുങ്ങുന്നത്. ശ്രീ നാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പഠനാവസരം വീണ്ടെടുത്ത് ഹയര്‍ സെക്കൻഡറി തുല്യതാ കോഴ്‌സ് വിജയിച്ച പഠിതാക്കള്‍ക്ക് സാമ്പത്തികമില്ലാത്തതിനാൽ പഠനം നിര്‍ത്തരുതെന്ന ലക്ഷ്യത്തോടെയാണ് ജില്ലാ പഞ്ചായത്ത് പദ്ധതി നടപ്പിലാക്കുന്നത്. ശ്രീ നാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ബിരുദ കോഴ്‌സുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്ന ജനറല്‍ പഠിതാക്കള്‍ക്ക് 50 ശതമാനം ഫീസും പട്ടികജാതി വിഭാഗക്കാര്‍ക്ക് 75 ശതമാനം ഫീസും പട്ടികവര്‍ഗ്ഗ പഠിതാക്കള്‍ക്ക് 100 ശതമാനം ഫീസും ജില്ലാ പഞ്ചായത്ത് യൂണിവേഴ്‌സിറ്റിക്ക് അടക്കും. ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി യുമായി ചേർന്ന് ഓൺലൈൻ, ഓഫ് ലൈൻ ക്ലാസുകൾ നൽകും. ഇടവേളകളിൽ പ്രമുഖ വ്യക്തികളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കും. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എം.മുഹമ്മദ് ബഷീര്‍ അധ്യക്ഷനായ പരിപാടിയിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ബിന്ദു മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സൺ സീതാ വിജയൻ, ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ വി.എ ശശീന്ദ്രവ്യാസ്, ജില്ലാ പഞ്ചായത്ത്‌ സെക്രട്ടറി ബെന്നി ജോസഫ്, ശ്രീ നാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി അസി. പ്രൊഫസർമാരായ ഡോ. എ.സി നിസാർ, ഡോ. അഹമ്മദ്‌ സിറാജുദ്ധീൻ, സാക്ഷരതാ മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ പി. പ്രശാന്ത്കുമാർ, പി.വി ജാഫർ എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *