May 29, 2026

200ഓളം പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് അറസ്റ്റിൽ 

0
20250113 194547
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ :കൽപ്പറ്റ ടൗൺ ഭാഗങ്ങളിൽ നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസ് വില്പന നടത്തി വന്നിരുന്ന സോനുസ് സ്റ്റേഷനറി ഉടമ വൈത്തിരി താലൂക്കിൽ അച്ചൂരാനം വില്ലേജിൽ വെങ്ങപ്പള്ളി അത്തിമൂല സ്വദേശി എടത്തിൽ വീട്ടിൽ

സത്താർ (42) എന്നയാളെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷറഫുദ്ദീനും പാർട്ടി യും ചേർന്ന് പിടികൂടി. ഇയാളിൽ നിന്നും 200ഓളം പാക്കറ്റ് ഹാൻസ് പിടിച്ചെടുത്തു. ഇയാൾക്കെതിരെ കോട്പ ആക്ട് പ്രകാരം കേസെടുത്തു . ഹാൻസ് കടത്തിക്കൊണ്ടുവരുവാൻ ഉപയോഗിച്ച കെ . എൽ . 12 എൻ 1481 സ്കൂട്ടറും കസ്റ്റഡിയിൽ എടുത്തു.

പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർ ലത്തീഫ് .കെ.എം ,

സിവിൽ എക്സൈസ് ഓഫീസർമാരായ സജിപോൾ , സജിത്ത്.പി.സി എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *