August 20, 2026

പുൽപള്ളി മേഖലയിലെ കടുവ ; വനം വകുപ്പ് നടപടി ഊർജിതമാക്കണം- തോമസ് എ.ജെ

0
20250115 195255
By ന്യൂസ് വയനാട് ബ്യൂറോ

പുൽപള്ളി: മേഖലയിൽ ജനജീവിതത്തെ ഭീതിയിലാഴ്ത്തിക്കൊണ്ട് സ്വൈര്യവിഹാരം നടത്തുന്ന കടുവയെ ഉടനടി പിടികൂടണമെന്നും ജനങ്ങളുടെ ഭീതി അകറ്റണമെന്നും എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ് തോമസ് എ.ജെ.

 

ഇന്നത്തെ അടക്കം അഞ്ച് വളർത്തു മൃഗങ്ങളെയാണ് കടുവ കൊന്നിട്ടുള്ളത്.കടുവയുടെ സാന്നിധ്യം കാരണം പുൽപള്ളി പഞ്ചായത്തിലെ 08,09,11 വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയുമാണ്.

ജില്ലയിലെ വിവിധ മേഖലകളിൽ വന്യ മൃഗ ശല്യം രൂക്ഷമായി തുടരുകയാണ്. വന്യ ജീവികൾ നാട്ടിലേക്ക് വരുന്നത് തടയുന്നതിന് വനം വകുപ്പ് ഉചിതമായ നടപടികൾ സ്വീകരിക്കുന്നില്ല. ഉപജീവനം നഷ്ടമായ കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപെട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *