May 28, 2026

കിടപ്പുരോഗികളുടെ സംഗമം സംഘടിപ്പിച്ചു.

0
20250116 133926
By ന്യൂസ് വയനാട് ബ്യൂറോ

സുൽത്താൻബത്തേരി: സുൽത്താൻ ബത്തേരി നഗരസഭ ജനുവരി 15 പാലിയേറ്റിവ് ദിനത്തോട് അനുബന്ധിച്ച് കിടപ്പ് രോഗികളുടെ സംഗമം സംഘടിപ്പിച്ചു.

 

ഡെപ്യൂട്ടി ചെയർപേഴ്സൺ എൽസി പൗലോസ് അദ്ധ്യക്ഷത വഹിച്ച പരിപാടിയുടെ ഉദ്ഘാടനം മുനിസിപ്പൽ ചെയർമാൻ ശ്രീ ടി.കെ രമേശ് നിർവ്വഹിച്ചു. വിവിധ സ്റ്റാൻ്റിങ് കമ്മിറ്റി അംഗങ്ങളായ ലിഷ ടീച്ചർ, സാലി പൗലോസ്, കെ. റഷീദ്, ടോം ജോസ്, കക്ഷി നേതാക്കളായ കെ. സി യോഹന്നാൻ രാധാരവിന്ദ്രൻ, കെ. ആരിഫ്, മേഴ്സി ടീച്ചർ ഡോ. ഷൈനി തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ആരോഗ്യകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാമില ജുനൈസ് സ്വാഗതവും ഐ.സി.ഡി. എസ് സൂപ്പർവൈസർ നസീറ പി.എ നന്ദിയും അറിയിച്ചു. വിവിധ ഡിവിഷനുകളിൽ നിന്നായി ഇരുന്നൂറോളം കിടപ്പ് രോഗികളും അവരുടെ ബന്ധുക്കളും പരിപാടിയിൽ സംഗമിച്ചു. ഗ്രാമഫോൺ ഒരുക്കിയ ഗാനമേളയും പരിപാടിയിൽ ഏറെ ശ്രദ്ധയാകർഷിച്ചു. വിനായക സ്ക്കൂൾ ഒഫ് നഴ്സിങ്, അസംഷൻ സ്ക്കൂൾ ഓഫ് നഴ്സിങിലെ വിദ്യർത്ഥികൾ ഒരുക്കിയ കലാവിരുന്നും സംഗമത്തിൻ്റെ മാറ്റ് കൂട്ടി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *