യാത്രയയപ്പ് സംഗമം നടത്തി
പിണങ്ങോട്: ഡബ്ല്യു ഒ എച്ച് എസ് എസ് പിണങ്ങോട് സ്കൂളിൽ നിന്നും 25 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന ടി.കൃഷ്ണദാസ് സാറിനും , മുട്ടിൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും വിരമിക്കുന്ന റഷീദ് സാറിനും യാത്രയപ്പ് നൽകി.
‘സസ്നേഹം’ എന്ന് പേരിട്ട പരിപാടിയുടെ ഉദ്ഘാടനം ഡബ്ല്യു.എം. ഒ ജനറൽ സെക്രട്ടറി കെ കെ അഹമ്മദ് ഹാജി നിർവഹിച്ചു. പിടിഎ പ്രസിഡന്റ് ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഡോ : പി എ ജലീൽ സ്വാഗതം പറഞ്ഞു. വൈസ് പ്രിൻസിപ്പൽ സലാം വിരമിക്കുന്ന അധ്യാപകരെ പരിചയപ്പെടുത്തി. മുൻ പ്രിൻസിപ്പൽ എം.മുഹമ്മദ് അനുഗ്രഹ പ്രഭാഷണം നടത്തി. താജ് മൻസൂർ മുഖ്യ പ്രഭാഷണം നടത്തി.
സുരേന്ദ്രൻ ,റംല,ബീഫാത്തിമ
, വാർഡ് മെമ്പർ ജാസിർ പാലക്കൽ, പി കെ ഷാഹിന എന്നിവർ പ്രസംഗിച്ചു. പ്രോഗ്രാം കൺവീനർ ജെയ്സൺ പി ജെ നന്ദി പറഞ്ഞു.





Leave a Reply