October 5, 2026

എഡിഫൈസ് ഇന്ത്യ ദിദ്വിന സംസ്ഥാന ക്യാമ്പ് സമാപിച്ചു 

0
20250124 191019
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി:വിദ്യാർത്ഥികളുടെ പഠന മേഖലയിലും തൊഴിൽ മേഖലയിലും

മാർഗനിർദേശവും പിന്തുണസഹായവും നൽകുന്ന

പ്രവർത്തനങ്ങൾ നടത്തിവരുന്ന ബ്രില്ല്യന്റ് ഇന്ത്യ സെന്റർ ഓഫ് എക്സലൻസും എഡിഫൈസ് ഇന്ത്യയും ചേർന്ന് മാനന്തവാടി ഡബ്ലൂ. എസ്. എസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ദിദ്വിന പരിശീലന ക്യാമ്പ് സമാപിച്ചു.

സമാപന സമ്മേളനം എഴുത്തുകാരനും പ്രമുഖ പ്രസംഗപരിശീലകനും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പി.പി നാരായണൻ

നമ്പൂതിരി, ഷാജി എൻ ജോർജ്,സജി കെ. ആർ,പി. എ ബഷീർ,ഡോ. ശ്രീകുമാർ ഡി മേനോൻ,അജയ് കുമാർ ഗോപിനാഥ്,ടി. കെ നാസിർ,ഷൈൻ കെ. ആർ,ഷൈജു കെ.കെ,ശരണ്യ, സജീഷ് ജോസഫ് തുടങ്ങിയവർ സംസാരിച്ചു.

കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുമായി അമ്പതോളം ആളുകൾ പങ്കെടുത്ത ക്യാമ്പിൽ വൈവിധ്യമാർന്ന വിദ്യാഭ്യാസ പരിപോഷണ സെഷനുകൾ നടന്നു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *