April 28, 2026

ക്യാമ്പിൽ പങ്കെടുത്ത് മടങ്ങിയ ഗോത്രവർഗ്ഗ വിദ്യാർത്ഥികൾക്ക് കടന്നൽ കുത്തേറ്റു

0
By ന്യൂസ് വയനാട് ബ്യൂറോ
ക്യാമ്പിൽ പങ്കെടുത്ത് മടങ്ങവെ ഗോത്രവർഗ്ഗ വിദ്യാർത്ഥികൾക്ക് കടന്നൽ കുത്തേറ്റു.പത്ത് വിദ്യാർത്ഥികൾക്കാണ് കുത്തേറ്റത് മാനന്തവാടി താഴയങ്ങാടിയിൽ നീതി വേദി നടത്തിയ ക്യാമ്പിൽ പങ്കെടുത്തു മടങ്ങവെ മാനന്തവാടി പോലീസ് സ്റ്റേഷന് സമീപത്തു വെച്ചാണ് കുട്ടിക്കൾക്ക് കടന്നൽ കുത്തേറ്റത്. കുട്ടികൾ കൂട്ടമായി നടന്നു വരുമ്പോൾ കുട്ടത്തിൽപ്പെട്ട ഒരു കുട്ടി മുകളിലേക്കെറിഞ്ഞ കല്ല് അബദ്ധത്തിൽ  കടന്നൽകൂട്ടിൽ ചെന്ന് പതിക്കുകയായിരുന്നു. കടന്നൽ കുത്തേറ്റ കുട്ടികൾക്ക് ജില്ലാ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി കടന്നൽ കുത്തേറ്റത് ഗൗരവതരമല്ലന്നാണ് ആശുപത്രി അധികൃതർ നൽകുന്ന സൂചന .ചിക്കാത്സക്ക് ശേഷം ഒരു മണിക്കുർ നീരീക്ഷണത്തിൽ വെച്ചശേഷം കുട്ടികളെല്ലാവരും അവരവരുടെ വീടുകളിലേക്ക് മടങ്ങി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *