May 28, 2026

ജനകീയ പ്രതിഷേധങ്ങളെ ക്രൂരമായി നേരിടുന്ന പോലീസ് നടപടി കാടത്തമാണെന്ന് യൂത്ത് ലീഗ്

0
Img 20250126 224554
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ രാധ എന്ന വീട്ടമ്മയെ ദാരുണമായി കടുവ കൊലപ്പെടുത്തിയതിനെ തുടർന്നുണ്ടായ ജനകീയ പ്രതിഷേധങ്ങളെ ക്രൂരമായി നേരിടുന്ന പോലീസ് നടപടി കാടത്തമാണെന്ന് യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് എം.പി നവാസ് ജനറൽ സെക്രട്ടറി സി.എച്ച് ഫസൽ എന്നിവർ അഭിപ്രായപ്പെട്ടു. ഇന്ന് പഞ്ചാര കൊല്ലിയിൽ എത്തിയ വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രനെതിരെ പ്രതിഷേധം നടത്തിയ മുസ്ലിം യൂത്ത് ലീഗ് മാനന്തവാടി നിയോജകമണ്ഡലം വൈസ് പ്രസിഡൻ്റ് കബീർ മാനന്തവാടിയെ പോലീസ് ബൂട്ട് ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ചതിനെ തുടർന്ന് ഗുരുതര പരിക്കുകളോടെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.ജനകീയ പ്രതിഷേധങ്ങളെ മനുഷ്യത്വ രഹിതമായി നേരിടുന്ന പിണറായി സർക്കാരിൻ്റെ സമീപനം ദാരുണമാണെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട ഭരണകൂടവും വനം വകുപ്പും വന്യമൃഗ ശല്യം തടയുന്നതിൽ സമ്പൂർണ്ണ പരാജയമായി കൊണ്ടിരിക്കുകയാണെന്നും അഭിപ്രായപ്പെട്ടു. ജില്ലാ മുസ്ലിം യൂത്ത് ലീഗ് ട്രഷറർ ഉവൈസ് എടവെട്ടൻ ജില്ലാ വൈസ് പ്രസിഡൻ്റ് ജാഫർ മാസ്റ്റർ, നിയോജക മണ്ഡലം സെക്രട്ടറി ശിഹാബ് മലബാർ, അസീസ് വെള്ളമുണ്ട ,മുസ്തഫ പാണ്ടിക്കടവ് ,ഇബ്രാഹിം സി എച്ച് ,ആഷിക് എം കെ, ഹാരിസ് പുഴക്കൽ, ജാഫർ ചിറക്കര ,നൗഫൽ വടകര, നൗഫൽ മാനന്തവാടി തുടങ്ങിയവർ ഹോസ്പിറ്റലിൽ സന്ദർശനം നടത്തി

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *